‘കോഴിക്കോടൻസ്’ കൂട്ടായ്മയുടെ പുതിയ ഭാരവാഹികൾ
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനത്തെ കോഴിക്കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. പ്രധാന ഭാരവാഹികൾ: കെ.സി. ഷാജു (ചീഫ് ഓർഗനൈസർ), നിഹാദ് അൻവർ (അഡ്മിൻ ലീഡ്), കെ.പി. റയീസ് (ഫിനാൻസ് ലീഡ്). ഫൗണ്ടർ അംഗങ്ങളായ നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ വടകര എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട ലീഡുമാർ: മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീൻ (ഫാമിലി), അബ്ദുൽ റഷീദ് പൂനൂർ (ചിൽഡ്രൻ ആൻഡ് എജ്യുഫൺ), നിസാം ചെറുവാടി (ബിസിനസ്), അനിൽ മാവൂർ (സ്പോർട്സ്), അൻസാർ കൊടുവള്ളി (ഐ.ടി), സി.ടി. സഫറുള്ള (മീഡിയ) മിർഷാദ് ബക്കർ (ഫൗണ്ടർ ഒബ്സർവർ). ഗ്ലോബൽ ഫോറം രൂപവത്കരിച്ചു
വിവിധ രാജ്യങ്ങളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ‘ഗ്ലോബൽ ഫോറം’ രൂപവത്കരിച്ചു. ഇതിെൻറ രൂപരേഖ കോഓഡിനേറ്റർ നാസർ കാരന്തൂർ യോഗത്തിൽ അവതരിപ്പിച്ചു. കൂടാതെ, വിലങ്ങാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോഴിക്കോടൻസ് പ്രഖ്യാപിച്ച ഭവന നിർമാണ പദ്ധതിയുടെ പുരോഗതി റാഫി കൊയിലാണ്ടി വിശദീകരിച്ചു.
മുൻ ചീഫ് ഓർഗനൈസർ കബീർ നല്ലളം പ്രവർത്തന റിപ്പോർട്ടും റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുനീബ് പാഴൂർ, ഹർഷദ് ഫറോക്ക്, സഹീർ മുഹ്യിദ്ദീൻ, വി.കെ.കെ. അബ്ബാസ്, ഷമീം മുക്കം, റംഷി, പ്രഷീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു. പുതിയ ചീഫ് ഓർഗനൈസർ കെ.സി. ഷാജു ഭാവി പരിപാടികൾ വിശദീകരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.