വാഹനാപകടം; കുവൈത്തിൽ പ്രവാസിയായ പത്തനംതിട്ട സ്വദേശി സൗദിയിൽ മരിച്ചു

ജുബൈൽ: അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്. കുവൈത്തിലെ വ്യവസായ സ്ഥാപനമായ എൻ.ബി.ടി.സി കമ്പനിയിൽ ജനറൽ വർക്ക്സ് വിഭാഗം മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇദ്ദേഹം കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടായിരുന്നു മരണം.

ഭാര്യ: കൈനകരി പത്തിൽ അനീറ്റ ചെറിയാൻ (കുവൈത്ത് കിപിക്സ് ജീവനക്കാരി). മക്കൾ: ജോയാൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജയ്ഡൻ അന്ന ചെറിയാൻ.

അൽഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - pathnamthitta native died in saudi accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.