പത്തനംതിട്ട ജില്ല സംഗമം കുടുംബ സംഗമ പരിപാടി ഉദ്ഘാടനം ചെയ്ത പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈന് പി.ജെ.എസിെൻറ ഉപഹാരം ഷുഹൈബ് സുലൈമാൻ കൈമാറുന്നു
ജിദ്ദ: പത്തനംതിട്ട ജില്ലസംഗമം (പി.ജെ.എസ്) പത്തനംതിട്ട യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പത്തനംതിട്ട മാക്കാംകുന്നിലുള്ള മാർ ഗ്രിഗോറിയോസ് ശാന്തിസദനത്തിൽ നടന്ന പരിപാടിയിൽ മാർ ഗ്രിഗോറിയോസ് ശാന്തി സദനം അന്തേവാസികൾക്കുള്ള സഹായം വിതരണം ചെയ്തു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മറ്റുള്ള സംഘടനകളിൽ നിന്നും വേറിട്ടുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പി.ജെ.എസിനെ അദ്ദേഹം അഭിനന്ദിച്ചു.
പി.ജെ.എസ് പ്രസിഡൻറ് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂനിറ്റ് പ്രസിഡൻറ് ഷുഹൈബ് സുലൈമാൻ പി.ജെ.എസിെൻറ ഉപഹാരവും ജോസഫ് വർഗീസ് പി.ജെ.എസ് സുവനീറും സാക്കിർ ഹുസൈന് കൈമാറി. ബെർസ് കീപ്പ റമ്പാൻ, പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർമാരായ കെ.ആർ. അജിത് കുമാർ, മേഴ്സി വർഗീസ്, ആബൽ മാത്യു എന്നിവർ സംസാരിച്ചു. പത്തനംതിട്ട യൂനിറ്റിെൻറ പുതിയ ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ, സെറിബ്രൽ പാൾസി ബാധിച്ച ഒരു കുട്ടിക്ക് നിത്യ ചെലവിനുള്ള സഹായധന കൈമാറ്റം, അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികളുടെയും വസ്ത്രങ്ങളുടെയും വിതരണം എന്നിവ ചടങ്ങിൽ നടന്നു.
പത്തനംതിട്ട ജില്ല സംഗമം സദസ്
സ്വസ്തിക് കൺസ്ട്രക്ഷൻ ഉടമ പ്രൈം ഗിരീഷ്, പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുത്തു. യൂനിറ്റ് സെക്രട്ടറി പ്രണവം ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ ശശി നായർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് സുധിൻ, ജോയൻറ് സെക്രട്ടറി സാബുമോൻ, പി.ജെ.എസ് എക്സിക്യൂട്ടിവ് അംഗങ്ങളായ മനോജ് മാത്യു, അനിൽ കുമാർ പത്തനംതിട്ട, സന്തോഷ് കെ. ജോൺ, സന്തോഷ് പൊടിയൻ, വനിതവിഭാഗം ജോയൻറ് കൺവീനർ സൗമ്യ അനൂപ്, ടി.കെ. രാജു, എബി വർഗീസ്, രാജേഷ് അലക്സാണ്ടർ തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.