ജിദ്ദ: ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ‘നിറക്കൂട്ട് 2023 സീസൺ-3’ ഡ്രോയിങ്, കളറിങ് മത്സരം സംഘടിപ്പിച്ചു. അസീസിയ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ ജിദ്ദയിലെ പ്രധാന സ്കൂളുകളിലെ വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളടക്കം 700ലധികം മത്സരാർഥികൾ പങ്കെടുത്തു. വനിതകൾക്കും പ്രത്യേകം മത്സരം ഉണ്ടായിരുന്നു.
ബാലജന വിഭാഗം പ്രസിഡന്റ് ഡാൻ മനോജ് മാത്യുവിന് ഡ്രോയിങ് പേപ്പറും സർട്ടിഫിക്കറ്റും കൈമാറിക്കൊണ്ട് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം ഡോ. മോഹനാദ് സലിം മത്സരം ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ല സംഗമം ജിദ്ദയിൽ സംഘടിപ്പിച്ച ‘നിറക്കൂട്ട് 2023’ ഡ്രോയിങ് മത്സര ഉദ്ഘാടനചടങ്ങിൽനിന്ന്
മാനേജിങ് കമ്മിറ്റി അംഗമായ ഡോ. ഹേമലത മഹാലിംഗം, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫറാഹ് മസൂദ്, അഡ്മിൻ മാനേജർ ഗസൻഫാർ മുംതാസ്, ഹെഡ്മിസ്ട്രസുമാരായ റാഫാത് സയീദ്, ഗസാല അഹമ്മദ്, പത്തനംതിട്ട ജില്ല സംഗമം പ്രസിഡന്റ് ജോസഫ് വർഗീസ്, രക്ഷാധികാരി അലി റാവുത്തർ, പ്രോഗ്രാം കൺവീനർ മനോജ് മാത്യു, വനിത വിഭാഗം കൺവീനർ നിഷ ഷിബു എന്നിവർ സംസാരിച്ചു. പി.ജെ.എസ് സംഘാടക മികവിനെ സ്കൂൾ ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു. പി.ജെ.എസ് വൈസ് പ്രസിഡന്റുമാരായ സന്തോഷ് കെ. നായർ, അയ്യൂബ് ഖാൻ പന്തളം എന്നിവർ മുഖ്യാതിഥികളെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും ബാലജന വിഭാഗം കൺവീനർ സന്തോഷ് കെ. ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.