‘സ്നേഹ സ്മരണിക’മാഗസിൻ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലമിന്
പി.ജെ.എസ് കൺവീനർ മനോജ് മാത്യു അടൂർ കൈമാറുന്നു
ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) 'സ്നേഹ സ്മരണിക'മാഗസിൻ പുറത്തിറക്കി. ജില്ലയുടെ ചരിത്രവും കലാ, സാഹിത്യ, സാംസ്കാരിക, സിനിമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സചിത്ര വിവരണങ്ങളടങ്ങിയ മാഗസിെൻറ കോപ്പി ജിദ്ദയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലമിന് കൈമാറി പുറത്തിറക്കി. പി.ജെ.എസ് വൈസ് പ്രസിഡൻറുമാരായ അലി റാവുത്തർ തേക്കുതോട്, ജോസഫ് വർഗീസ്, ഉപദേശകസമിതി കൺവീനർ എബി ചെറിയാൻ മാത്തൂർ, മാഗസിൻ കമ്മിറ്റി കൺവീനർ മനോജ് മാത്യു അടൂർ, അംഗങ്ങളായ വിലാസ് അടൂർ, വർഗീസ് ഡാനിയൽ എന്നിവർ പങ്കെടുത്തു. കോൺസൽ ജനറലുമായി നടന്ന കൂടിക്കാഴ്ചയിൽ പി.ജെ.എസിെൻറ കഴിഞ്ഞ 12 വർഷത്തെ പ്രവർത്തനങ്ങൾ വിശദമാക്കി. പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യൻ സമൂഹത്തിനുവേണ്ടി കോൺസുലേറ്റ് ഏർപ്പെടുത്തുന്ന പദ്ധതികൾ അദ്ദേഹം വിവരിക്കുകയും അതിന് പ്രവാസി സംഘടയെന്ന നിലയിൽ പി.ജെ.എസിെൻറ സഹായം ആവശ്യപ്പെടുകയും ചെയ്തു. മാഗസിനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൺവീനർ മനോജ് മാത്യു അടൂരിനെ (0564131736) ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.