മദീന: വടക്കൻ പറവൂർ സ്വദേശി പുത്തൻവീട് ഹാരിദ് മുഹമ്മദ് (59) മദീനയിൽ നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് താമസകേന്ദ്രത്തിലാണ് മരണം. മൂന്നുവർഷമായി മദീനയിൽ മലേഷ്യൻ കമ്പനിയിലാണ് ജോലി. ദീർഘകാലം ജിദ്ദയിലും പ്രവാസിയായിരുന്നു. നാട്ടിൽ പറവൂർ കെ.എം.കെ ജങ്ഷനിൽ ജംജും റെഡിമെഡ്സ് കട നടത്തിയിരുന്നു. ഭാര്യ: റസിയ. മക്കൾ: റുബീന, ഹബീന, ഹുദ (വിദ്യാർഥികൾ). മരുമകൻ: സലാഹ്. നിയമ നടപടികൾ പൂർത്തിയാക്കിയതിനുശേഷം മദീനയിൽ ഖബറടക്കും. നിയമസഹായങ്ങൾക്കായി സുഹൃത്ത് ജംഷീറും മദീനയിലെ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.