പനോര ജിദ്ദ കൂട്ടായ്മ രൂപവത്കരണ പരിപാടി
ജിദ്ദ: പൂനൂർ നിവാസികൾക്കായി പൂനൂർ ഏരിയ നോൺ റെസിഡൻറ്സ് അസോസിയേഷൻ) (പനോര ജിദ്ദ) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, മത, ബിസിനസ് മേഖലയിലെ പൂനൂർക്കാർ പങ്കെടുത്ത പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ജീവിതാഭിലാഷങ്ങൾ നേടിയെടുക്കുന്നതിനിടെ നാടിനും നാട്ടുകാർക്കും വേണ്ടി സാമൂഹികമായി ഇടപെടുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുന്നതിനും വേണ്ടിയാണ് പുതിയ കൂട്ടായ്മ രൂപവത്കരിച്ചിരിക്കുന്നതെന്ന് കൂട്ടായ്മ സാരഥികൾ അറിയിച്ചു.
പി.ടി. റഊഫ് ഉദ്ഘാടനം ചെയ്തു. ഒ.പി. സലാം അധ്യക്ഷത വഹിച്ചു. ബാഖവി കട്ടിപ്പാറ പ്രാർഥന നടത്തി. ‘പ്രവാസികളും കൂട്ടാഴ്മ കൊണ്ടുള്ള ഗുണങ്ങളും’ എന്നവിഷയത്തിൽ ശിഹാബ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. വി.സി. മജീദ് കൂട്ടായ്മയുടെ ലോഗോയും പി.ടി. റഹീം പേരും പ്രകാശനം ചെയ്തു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. കൂട്ടായ്മ ഭാരവാഹികൾ: എം.പി അബ്ദുറഹിമാൻ (മുഖ്യരക്ഷാധികാരി), മുഹാജിർ നെല്ലിക്കൽ (പ്രസിഡൻറ്), മുജീബ് അവേലം (ജനറൽ സെക്രട്ടറി), സൈനുദ്ദീൻ പൂനൂർ (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.