റിയാദ്: പാലത്തായിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്താതെ ജുവനൈൽ ജസ്റ്റീസ് ആക്ടിലെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക വഴി പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനും ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്ത കൂട്ടുപ്രതികൾക്കും രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയാണ് കേരള സർക്കാറെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
കുറ്റപത്രം സമര്‍പ്പിക്കാതെ 90 ദിവസം തികഞ്ഞ് പ്രതിക്ക് സ്വാഭാവിക ജാമ്യം നേടിക്കൊടുക്കാനുള്ള ക്രൈംബ്രാഞ്ചിെൻറ ശ്രമം ശക്തമായ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ദുര്‍ബലമായ കുറ്റങ്ങള്‍ ചുമത്തി തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. കുട്ടിയുടെ മൊഴിക്കനുസരിച്ച് കൂട്ടുപ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.
പിണറായി സര്‍ക്കാറിനും സംഘ്പരിവാറിനുമിടയില്‍ എന്ത് ധാരണയാണ് പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവരെ രക്ഷപ്പെടുത്താനായി ഉണ്ടാക്കിയിട്ടുള്ളതെന്നതിന് മുഖ്യമന്ത്രി മറുപടി പറയണം.
പ്രവാസി പ്രോവിന്‍സ് സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ പാലോട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രതിനിധി സത്താര്‍ താമരത്ത്, മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, പ്രവാസി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. റജി, സമീഉല്ല എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കൊടിഞ്ഞി സ്വാഗതവും അബ്ദുറഹ്മാൻ ഒലയാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.