ടൂറിസ്റ്റ് വിസയിൽ റിയാദിലെത്തിയ പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: ടൂറിസ്റ്റ് വിസയിൽ കഴിഞ്ഞ ദിവസം റിയാദിൽ എത്തിയ പാലക്കാട്‌ സ്വദേശി മരിച്ചു. മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55) മലസ് അൽ ഉബൈദ് ആശുപത്രിയിലാണ് മരിച്ചത്.

പിതാവ്: മുരുഗൻ. മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ. മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. 30 വർഷത്തോളമായി സൗദിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വിസയിൽ തിരിച്ചു വന്നതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് സഹപ്രവർത്തകനായ ഇഖ്‌ബാൽ മണ്ണാർക്കാടിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.

Tags:    
News Summary - Palakkad native who came to Riyadh on a tourist visa, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.