പാട്ട്​ നിലച്ച അവധിദിനങ്ങൾ; ജെ.പിയുടെ വേർപാടി​ൽ ശോകമൂകമായി സൗഹൃദക്കൂട്ടം

യാമ്പു: യാമ്പുവിലെ ആശുപത്രി മോ ർച്ചറിയിൽ പ്രിയ ജെ.പിയുടെ ചേതനയറ്റ ശരീരം നാടണയാൻ കാത്തിരിക്കു​േമ്പാൾ അദ്ദേഹത്തി​​​െൻറ കുട്ടുകാർക്ക്​ നഷ്​ടമായത്​ സംഗീത സാന്ദ്രമായ അവധി ദിനങ്ങൾ. വാരാന്ത്യങ്ങളെ പാട്ടുപാടി ഹൃദ്യമാക്കിയ സുഹൃത്തി​​​െൻറ അപകട മരണം ഇനിയും ഉൾകൊള്ളാനായിട്ടില്ല അവർക്ക്​. തങ്ങളുടെ പ്രിയസുഹൃത്ത്​ മലയാളിയല്ല തമിഴ്​നാട്ടുകാരനാണ്​ എന്ന്​ പല അടുപ്പക്കാരും തിരിച്ചറിയുന്നത്​ മരണവാർത്ത പത്രത്തിൽ വായിച്ചപ്പോഴാണ്​. മലയാളികളുമായി അത്രമേൽ ആത്​മബന്ധം പുലർത്തിയിരുന്ന ജെ. പി എന്ന ജയപ്രകാശ്​ കേരളീയനാണെന്നാണ്​ പലരും കരുതിയിരുന്നത്​. പ്രിയ സ​ുഹ​ൃത്തിന്​ വേണ്ടിയുള്ള അനു​േശാചന പ്രവാഹമാണ്​ സമൂഹ മാധ്യമങ്ങളിൽ.


വ്യവസായ നഗരിയിലെ നാഷനൽ പെട്രോകെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ (നാറ്റ്പെറ്റ്) കഴിഞ്ഞ ദിവസമുണ്ടായ അഗ്​നിബാധയിലാണ്​ ചെന്നൈ സ്വദേശി ജയപ്രകാശ്​ (38) അതിദാരുണമായി മരിച്ചത്​. ‘നാറ്റ്പെറ്റ്’ പെട്രോളിയം കമ്പനിയിയിൽ ഒമ്പത് വർഷമായി മെയിൻറനൻസ് വിഭാഗത്തിൽ എൻജിനീയർ ആയ ‘ജെ. പി’ എന്ന് സുഹൃത്തുക്കൾ വിളിച്ചിരുന്ന ജയപ്രകാശ് സാധാരണ രാത്രി ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അപകടം നടന്ന ദിവസം മെയിൻറനൻസ് നടക്കുന്നതിനാൽ പകൽ പ്രത്യേക ഡ്യൂട്ടി എടുക്കാൻ ബന്ധപ്പെട്ടവർ വിളിച്ചത് മരണത്തിലേക്കായിരുന്നു. ഭാര്യ വിമലയും മക്കളായ ഒമ്പത് വയസ്സുകാരൻ സർവേശും ഒരു വയസ്സുകാരി ദിയയും യാമ്പുവിൽ അദ്ദേഹത്തോടൊപ്പം താമസമായിരുന്നു. അവധിയിൽ നാട്ടിൽ പോയ കുടുംബം വ്യാഴാഴ്​ച യാമ്പുവിലേക്ക് തിരിച്ചു വരാൻ ടിക്കറ്റ് എടുത്ത്​ കാത്തിരിക്കു​േമ്പാഴാണ്​ ജയപ്രകാശ്​ ദുരന്തത്തിനിരയായത്​.


മലയാളികളുമായി ആത്​മബന്ധം പുലർത്തിയിരുന്ന ജയപ്രകാശ് നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു. ചിത്രകാരനുമാണ്​. അവധി ദിവസങ്ങളിൽ മലയാളികളോടൊത്ത് പാട്ടിലും മറ്റും വ്യാപൃതനായിരുന്ന ജെ.പി ചെറിയ കുട്ടിയുടെ ജന്മദിനം കഴിഞ്ഞ ഏപ്രിലിൽ സുഹൃത്തുക്കളെയെല്ലാം വിളിച്ച് ആഘോഷിച്ചിരുന്നു. ജെ.പിയുടെ ഏറ്റവും അടുത്ത സുഹൃത്തും യാമ്പുവിലെ അയൽക്കാരനുമായ പാലക്കാട് സ്വദേശി മുഹമ്മദ് ശിഹാബിന് ഇദ്ദേഹത്തെ കുറിച്ച് പറയാൻ ആയിരം നാവാണ്​. നാട്ടിലേക്ക് പോകുമ്പോൾ സ്​ഥിരമായി വിമാനത്താവളത്തിലേക്ക് യാത്ര അയക്കാറുള്ളതും ശിഹാബ് തന്നെ. മകൾക്ക്‌ സംഗീതം പഠിപ്പിക്കാൻ വീട്ടിൽ വന്നിരുന്ന ജയപ്രകാശ് നല്ലൊരു കലാകാരൻ കൂടിയായിരുന്നുവെന്ന് ശിഹാബ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ് എന്നും അ​േദഹം പറഞ്ഞു.

Tags:    
News Summary - paat nilacha avadi dinangal-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.