ഖമീസ് മുശൈത്തിൽ ജി.കെ.പി.എ ഭാരവാഹികൾ ഫുട്ബാൾ ടൂർണമെൻറ് യോഗത്തിൽ
ടീം ഭാരവാഹികളോട് സംസാരിക്കുന്നു
ഖമീസ് മുശൈത്ത്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) ഖമീസ് മുശൈത്ത് ഘടകം ഏകദിന ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ ഒമ്പതിന് വ്യാഴാഴ്ച വൈകീട്ട് ഏഴിന് അൽ ളിയാഫ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറിൽ എട്ട് ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലീഗടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തിയാണ് വിജയികളെ കണ്ടെത്തുക. വിജയിക്കുന്ന ടീമിന് ചാമ്പ്യൻ ട്രോഫിയും 5001 റിയാൽ പ്രൈസ് മണിയും ഒരു ആടിനെയും സമ്മാനിക്കും. രണ്ടാംസ്ഥാനം നേടുന്ന ടീമിന് റണ്ണേഴ്സ് ട്രോഫിയും 3001 റിയാൽ പ്രൈസ് മണിയും 10 നാടൻ കോഴികളെയും സമ്മാനിക്കും.
ടൂർണമെൻറിലെ ഏറ്റവും നല്ല കളിക്കാരനും ഏറ്റവും നല്ല ഗോൾകീപ്പർക്കും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും ഫൈനലിൽ ആദ്യ ഗോൾ നേടുന്ന കളിക്കാരനും പ്രത്യേക സമ്മാനം ഉണ്ടായിരിക്കും. ഖമീസ് മുശൈത്തിലെയും പരിസരപ്രദേശത്തെയും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങ് എന്ന ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷനെന്ന് ഭാരവാഹികൾ അറിയിച്ചു.
ജി.കെ.പി.എ പ്രസിഡൻറ് സത്താർ ഒലിപ്പുഴയുടെയും ജനറൽ സെക്രട്ടറി മുഹമ്മദ് പുവ്വത്താണിയുടെയും നേതൃത്വത്തിൽ ചേർന്ന ടൂർണമെൻറ് ആലോചന യോഗത്തിൽ വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് മേലാറ്റൂർ, മുസ്തഫ സനാഫ, അനീസ് കുറ്റ്യാടി എന്നിവരും മീഡിയ പ്രതിനിധിയായി മുജീബ് ചടയമംഗലവും (ഗൾഫ് മാധ്യമം) യോഗത്തിൽ പങ്കെടുത്തു. ടൂർണമെൻറിെൻറ മുഖ്യരക്ഷാധികാരികളായി ഡോ. അബ്ദുൽ ഖാദർ അബഹ, ലിജോ ജേക്കബ്, ഡോ. ബിനുകുമാർ എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.