തനിമ ജിദ്ദ നോർത്ത് സോണിന് കീഴിലുള്ള ഖുർആൻ ശാസ്ത്ര വേദി സംഘടിപ്പിച്ച വെബിനാറിൽനിന്ന്

തനിമ ഖുർആൻ ശാസ്ത്ര വേദി വെബിനാർ സംഘടിപ്പിച്ചു

ജിദ്ദ: തനിമ ജിദ്ദ നോർത്ത് സോണിന് കീഴിലുള്ള ഖുർആൻ ശാസ്ത്ര വേദി വെബിനാർ സംഘടിപ്പിച്ചു. കിങ് അബ്​ദുൽ അസീസ് യൂനിവേഴ്സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം അസിസ്​റ്റൻറ്​ പ്രഫസർ ഡോ. അബ്​ദുല്ല അബ്​ദുസ്സലാം സംസാരിച്ചു. പ്രപഞ്ചത്തിലെ മൗലിക കണങ്ങളുടെ പഠനം മനുഷ്യനെ ഏറെ ചിന്തിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരു ഘടനാ സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ട്.

അതിനാൽ തന്നെ മൗലികകണങ്ങൾ എന്നത് ഘടനയോടുകൂടിയുള്ള കണങ്ങളാണെന്ന് സമർഥിക്കാൻ ഖുർആ​െൻറ വെളിച്ചത്തിൽ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ ഖുർആൻ സ്​റ്റഡി സെൻറർ സോണൽ കോഒാഡിനേറ്റർ ആബിദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. അജ്മൽ അബ്​ദുൽ ഗഫൂർ സ്വാഗതവും ഫവാസ് കടപ്രത്ത് നന്ദിയും പറഞ്ഞു. സക്കീർ ഹുസൈൻ വലമ്പൂർ ഖിറാഅത്ത് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.