ജിദ്ദയിലെ കൊണ്ടോട്ടിക്കാരുടെ കോഓഡിനേഷൻ കൂട്ടായ്മയായ ഒരുമ സംഘടിപ്പിച്ച സൗഹൃദ
സംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: ഓർഗനൈസേഷൻ ഫോർ റീജനൽ യൂനിറ്റി ആൻഡ് മ്യൂച്വൽ അമിറ്റി (ഒരുമ) ജിദ്ദയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിൽനിന്നും ജിദ്ദയിലെത്തി വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്നവരുടെ കോഓഡിനേഷൻ കമ്മിറ്റിയാണ് ഒരുമ.
ജിദ്ദയിൽ ചേർന്ന ഒരുമ സൗഹൃദ സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രവാസികളുടെ സാമ്പത്തിക ക്രമീകരണം, ആരോഗ്യം, തൊഴിൽ, പരിശീലനം, കുടുംബം എന്നീ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ പ്രവാസലോകത്തും നാട്ടിലും സംഘടിപ്പിക്കുന്നതിനായി ഒരുമയുടെ പ്രവർത്തങ്ങൾ വിപുലീകരിക്കും.
ജിദ്ദയിൽ കൊണ്ടോട്ടി സെന്റർ ജിദ്ദയുമായും നാട്ടിൽ കൊണ്ടോട്ടി സെന്റർ ട്രസ്റ്റുമായും സഹകരിച്ചാണ് വിവിധ പരിപാടികൾ ഒരുമ സംഘടിപ്പിക്കുക. ‘പ്രവാസികളുടെ സാമ്പത്തിക ക്രമീകരണം’ എന്ന വിഷയത്തിൽ ജിദ്ദയിലും നാട്ടിലും സെമിനാർ സംഘടിപ്പിക്കും.
സൗഹൃദ സംഗമത്തിൽ പ്രസിഡന്റ് കബീർ കൊണ്ടോട്ടി അധ്യക്ഷതവഹിച്ചു. ഉസ്മാൻ കോയ തുറക്കൽ, നാസറുദ്ദീൻ മുണ്ടപ്പലം, ബീരാൻ കോയിസ്സൻ, അബദുസമദ് പുളിക്കൽ, ഷംസുദ്ദീൻ ഖാസിയാരകം, അസ്കർ അലി ഏക്കാടൻ, റഈസ് ചേനങ്ങാടൻ, ജാബിർ മധുവായി, റിയാസ് ചുള്ളിയൻ, ഗഫൂർ കൊണ്ടോട്ടി, അഷ്റഫ് കൊട്ടയിൽസ്, ഹിദായത്തുള്ള, ജംഷി കടവണ്ടി, കെ.ടി ഷഫീഖ്, യൂസുഫ് കോട്ട, എ.ടി. നാണി, റഫീഖ് ചെമ്പൻ, ലത്തീഫ് പൊന്നാട്.
സുനീർ എക്കാപറമ്പ്, മായിൻ കുമ്മാളി, ഷാഹുൽ ഹമീദ് മുണ്ടപ്പലം, എ.ടി ഷബീർ, റഫീഖ് മധുവായി, സാലിഹ് വാഴൂർ, എ.ടി. നസ്റു, പി.ടി. ജംഷീദ്, ബാദുഷ എക്കളത്തിൽ, ഷംസുദ്ദീൻ പള്ളത്തിൽ, ഇർഷാദ് കളത്തിങ്ങൽ, എ.പി. മുസ്തഫ, നാസർ, സിറാജുദ്ദീൻ തുടങ്ങിവർ വിവിധ പ്രാദേശിക കൂട്ടായ്മകളെയും സ്ഥാപനങ്ങളെയും പ്രതിനിധാനം ചെയ്ത് സംസാരിച്ചു.
മൊയ്ദീൻ കോയ കടവണ്ടി, റഹ്മത്തലി എരഞ്ഞിക്കൽ, എ.ടി ബാവ തങ്ങൾ, മൊയ്ദീൻ ഹാജി, കെ.കെ മുഹമ്മദ്, ഹസൻ കൊണ്ടോട്ടി, ഗഫൂർ ചുണ്ടക്കാടൻ, ഗഫൂർ വളപ്പൻ, റഫീഖ് മാങ്കായി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സലീം മധുവായി സ്വാഗതവും ട്രഷറർ പി.സി. അബു നന്ദിയും പറഞ്ഞു. കബീർ തുറക്കൽ പ്രാർത്ഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.