പ്രവാസി വെൽഫെയർ ഖമീസ് ഏരിയ അസീറിൽ സംഘടിപ്പിച്ച സ്വാതത്രദിന സദസ്സിൽ മുഹ്സിൻ ആറ്റശ്ശേരി ജിസാൻ സംസാരിക്കുന്നു
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.
എഫ്) ദമ്മാം ഘടകം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
അസീർ: ഇന്ത്യയുടെ 79ാമത് സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു 'പൗരത്വം തന്നെയാണ് സ്വാതന്ത്യം' എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ഖമീസ് ഏരിയ അസീറിൽ സ്വാതത്രദിന സദസ്സ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി അംഗം മുഹ്സിൻ ആറ്റശ്ശേരി ജിസാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഏകീകൃത സംസ്കാരമോ, ചരിത്രമോ, പൈതൃകമോ, ഭാഷയോ ജീവിത രീതിയോ ഇല്ലാത്ത ഒരു ജനസമൂഹത്തെ ഇന്ത്യ എന്ന ഒറ്റ രാജ്യമാക്കി നിറുത്തുന്ന നമ്മുടെ ഭരണഘടനക്ക് രാജ്യം ഭരിക്കുന്നവരുടെ കൈകളാൽ എന്താണ് സംഭവിക്കുന്നതെന്ന് ഓരോ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ നോക്കി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഇല്ലാതായാൽ ഇന്ത്യ എന്ന രാജ്യം പോലും ഉണ്ടാവില്ല എന്ന തിരിച്ചറവ് ഭരണ ഘടന ശിൽപികൾക്കുണ്ടായിരുന്നത് കൊണ്ടാണ് എല്ലാവർക്കും തുല്യ പരിഗണയുള്ള സാർവത്രിക വോട്ടവകാശം അവർ ഭരണഘടനയിൽ മൗലികാവകാശമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. അബ്ദുൽ കാദർ തിരുവനന്തപുരം (പ്രൊഫ. അബഹ കിംഗ് ഖാലിദ് യൂനിവേഴ്സിറ്റി), അബ്ദുൽ സത്താർ ഒലിപ്പുഴ (എസ്. ആർ. കെ), മുഹമ്മദ് അലി ചെന്ത്രാപ്പിന്നി (തനിമ അസീർ സോണൽ പ്രസിഡന്റ് ), നബ്ഹാൻ സൈദ് എന്നിവർ അഭിപ്രായപ്പെട്ടു. അബ്ദുൾ റഹ്മാൻ തലശ്ശേരി ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
പ്രവാസി വെൽഫെയർ ഖമീസ് ഏരിയ പ്രസിഡന്റ് വഹീദുദ്ദീൻ മൊറയൂർ സ്വതന്ത്രദിന സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫെഡ്രിക് സജി (മാനേജർ അബീർ മെഡിക്കൽ സെന്റർ കമ്മീസ്) മുഖ്യാഥിതിയായിരുന്നു. വാഹീദ് മൊറയൂർ സ്വാഗതവും അബ്ദുൽ റാശിദ് കണ്ണൂർ നന്ദിയും പറഞ്ഞു. സംഗമത്തിൽ സ്വാതന്ത്ര്യ ഗാനാലാപനവും മധുരവിതരണവും നടന്നു. അബ്ദുൾറഹീം കരുനാഗപ്പിള്ളി, മുഹമ്മദ് ബാബു, ബാദുഷ തിരുവനന്തപുരം, ഈസ ഉളിയിൽ, സുഹൈബ് ചെർപ്പുളശ്ശേരി, ഫൈസൽ വേങ്ങര, ഇക്ബാൽ സനാഇയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിയാദ് എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ
സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽനിന്ന്
ദമ്മാം: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ദമ്മാം ഘടകം ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്രയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഘോഷയാത്രയുടെ മുഖ്യ ആകർഷണമായി. പ്രവാസ ലോകത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ഓർമകൾ ഉണർത്താൻ പോകുന്നതായിരുന്നു ഇത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാനം ചെയ്തു.
ചരിത്രങ്ങൾ അട്ടിമറിക്കപ്പെടുകയും രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ചവർ തമസ്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, പുതിയ തലമുറക്ക് ഇന്ത്യയുടെ ചരിത്രത്തെയും സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും മനസ്സിലാക്കാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കുൾ ഭരണ സമിതിയംഗം ഡോ: രേഷ്മ വി.ജെ മുഖ്യാതിഥിയായിരുന്നു. പി.സി.ഡബ്ല്യു.എഫ് ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ഷമീർ എൻ.പി. അധ്യക്ഷനായിരുന്നു. നാഷനൽ കമ്മറ്റി പ്രസിഡന്റ് ബിജു ദേവസ്യ, വനിത വിഭാഗം സെക്രട്ടറി അഷ്ന എന്നിവർ ആശംസകൾ നേർന്നു. ഖലീൽ റഹ്മാൻ സ്വാഗതവും ട്രഷറർ ഫഹദ് നന്ദിയും പറഞ്ഞു. സാജിദ് ആറാട്ടുപുഴയ്ക്കുള്ള ഉപഹാരം നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസിയും, മുഖ്യാതിഥിക്കുള്ള ഉപഹാരം ഫുജൈറ പ്രസിഡന്റ് അബ്ദുറഹീമും കൈമാറി.
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഉപദേശക സമിതി അംഗം എം. സാലി ആലുവ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യദിനം വെറും ആഘോഷത്തിന്റെ ദിനമല്ല, നമ്മുടെ ഉത്തരവാദിത്വങ്ങൾ ഓർമപ്പെടുത്തുന്ന ദിനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി അംഗം ഗോപകുമാർ പിറവം ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരി സബീന എം. സാലി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. എക്സിക്യൂട്ടിവ് അംഗം ജോയ് ചാക്കോ ചൊല്ലിക്കൊടുത്ത ഇന്ത്യൻ ദേശീയ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ചെയർമാൻ അലി ആലുവ സ്വാതന്ത്ര്യ ആഘോഷത്തിന്റെ കേക്ക് കട്ടിങ് നടത്തി. വിവിധ സംഘടന നേതാക്കളായ ജിബിൻ സമദ് കൊച്ചി (കൊച്ചിൻ കൂട്ടായ്മ), കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), റിജോ ഡൊമിനിൻ കോസ് (ഒ.ഐ.സി.സി), അമീർ കൊപ്പറമ്പിൽ (കെ.എം.സി.സി), നസ്രിയ ജിബിൻ (എടപ്പാ വിമൻസ് കളക്റ്റീവ്), ഉപദേശക സമിതി അംഗം സലാം പെരുമ്പാവൂർ, എക്സിക്യൂട്ടിവ് അംഗം ജൂബി ലൂക്കോസ് എന്നിവർ ആശംസകൾ നേർന്നു. കുട്ടികളായ നസ്മിൻ ജിബിൻ അവതരിപ്പിച്ച കസ്തൂർബ ഗാന്ധിയും, ജുമാന ജിബിന്റെ പ്രസംഗവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഉവൈസ്, ബിനു കെ. തോമസ്, അബ്ദുല്ല മാഞ്ഞാലി, പരീത് കോതമംഗലം, കരീം കാട്ടുകുടി, അനസ് കോതമംഗലം, ആരിഷ് റഷീദ്, അജ്നാസ് ബാവു, മുഹമ്മദ് തസ് ലീം, നൗറീൻ ഹിലാൽ, ബീനാ ജോയ്, സുജാ ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മധുര വിതരണത്തോട് കൂടി അവസാനിച്ച സ്വാതന്ത്ര്യദിന ആഘോഷത്തിൽ ആക്റ്റിങ് സെക്രട്ടറി അഡ്വ. അജിത്ഖാൻ സ്വാഗതവും, സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം നന്ദിയും പാഞ്ഞു.
ഐ.സി.എഫ് ജിസാൻ റീജ്യൻ സംഘടിപ്പിച്ച പൗരസഭയിൽനിന്ന്
ജിസാൻ : ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'നീതി സ്വതന്ത്രമാകട്ടെ' എന്നശീർഷകത്തിൽ ഐ.സി.എഫ് ജിസാൻ റീജ്യൻ പൗരസഭ സംഘടിപ്പിച്ചു. രാജ്യത്തെ പൗരന്മാർക്ക് അവസര സമത്വവും സാമ്പത്തിക സാമൂഹിക രാഷ്ട്രീയ നീതിയും ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും പക്ഷപാതരഹിതമായി അവ ലഭ്യമാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു. മുഹമ്മദ് ബിൻ സ്വാലിഹ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ജിസാൻ റീജ്യൻ ഡെപ്യൂട്ടി പ്രസിഡന്റ് അനസ് ജൗഹരി അധ്യക്ഷതവഹിച്ചു. മുസ്തഫ സഅദി, ഹാരിസ് കല്ലായി (കെ.എം.സി.സി), സലാം കൂട്ടായി (ജല), മിദ്ലാജ് സഅദി (ആർ.എസ്.സി), ഇസ്മായിൽ മാനു എന്നിവർ സംസാരിച്ചു. രഹ്നാസ് സ്വാഗതവും നൗഫൽ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി ആദം മുൽസി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികളിൽ ദേശഭക്തി ഗാനാലാപനം, ചരിത്ര പഠന ക്ലാസ്, സ്ട്രെസ്സ് മാനേജ്മെന്റ് ക്ലാസ് , ക്വിസ് മത്സരങ്ങൾ, സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, കവിതാ പാരായണം, ജനാധിപത്യ സംരക്ഷണത്തിനുള്ള രാഹുൽഗാന്ധിയുടെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി ഐക്യദാർഢ്യം സംഗമം ഉൾപ്പെടെ വിവിധങ്ങളായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. കെ.പി.സി.സി മെമ്പറും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആദം മുൽസി പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനോളം പങ്ക് വഹിച്ച ഒരു പ്രസ്ഥാനവുമില്ലെന്നും സംഘ്പരിവാര ശക്തികളും കമ്യൂണിസ്റ്റ് പാർട്ടികളും സ്വതന്ത്ര്യ സമര പോരാട്ടത്തെ പിന്നിൽനിന്ന് കുത്തിയവരും പൊരുതി നേടിയ സ്വാതന്ത്ര്യത്തെ ഏറെ വൈകി അംഗീകരിച്ചവരുമാണ്. ചരിത്ര യാഥാർത്ഥ്യങ്ങളെ ബി.ജെ.പി എങ്ങനെ വളച്ചൊടിച്ചാലും രാജ്യത്തെ ജനങ്ങൾ അത് തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.ഹക്കീം പാറക്കൽ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുംബായ്, ആസാദ് പോരൂർ, മുജീബ് തൃത്താല, ഗ്ലോബൽ കമ്മിറ്റി അംഗം അലി തെക്ക്തോട്, നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
ട്രെയിനറും സൈക്കോളിജിസ്റ്റുമായ ഫസീഹ എരഞ്ഞിക്കൽ 'സ്ട്രെസ്സ് മാനേജ്മെന്റ്' എന്ന വിഷയത്തിൽ ക്ലാസെടുത്തു. 'ഇന്ത്യാ ചരിത്രം കാലരേഖ' എന്ന നാമകരണത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും രാഷ്ട്ര നിർമ്മാണപ്രക്രിയയുടെയും വിവിധങ്ങളായ ഘട്ടങ്ങളും സംഭവങ്ങളും ദൃശ്യാവിഷ്ക്കാരത്തോടെ കെ.പി.സി.സി മുൻ ഡിജിറ്റൽ മീഡിയ സെൽ അംഗം ഇഖ്ബാൽ പൊക്കുന്ന് അവതരിപ്പിച്ചു.പ്രിയദർശിനി കലാകായിക വേദി ജനറൽ കൺവീനർ മിർസ ഷരീഫിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ ഫെസ്റ്റിൽ സോഫിയ സുനിൽ, സിമി അബ്ദുൾ ഖാദർ, ഹാരിസ് കണ്ണൂർ, റാഫി ആലുവ, മൗഷ്മി ഷരീഫ്, സമീർ കാളികാവ്, വിവേക് പിള്ള , രാധാകൃഷ്ണൻ കാവുംബായ്, ഷിബു കാളികാവ്, മൻസൂർ വയനാട്, ആഷിർ കൊല്ലം, ഹാഫിസ് കുറ്റ്യാടി എന്നിവർ ഗാനങ്ങളാലപിച്ചു. ഷാജി ചെമ്മല കവിത ചൊല്ലി. ശ്രിത ടീച്ചറുടെ നേതൃത്വത്തിലുള്ള കുട്ടികളുടെയും നേഹ കൃഷ്ണയുടേയും നൃത്തങ്ങൾ അരങ്ങേറി.
സിമി അബ്ദുൽ ഖാദർ, ഹാരിസ് എന്നിവർ ക്വിസ് മത്സരങ്ങൾക്കു നേതൃത്വം നൽകി.ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു. കുഞ്ഞാൻ പൂക്കാട്ടിൽ, അബ്ദുൽ ഖാദർ ആലുവ, റാഷിദ് വർക്കല, നാസർ വയനാട്, അഹമ്മത് ഷാനി, ബഷീർ പരുത്തിക്കുന്നൻ,ഷാനു കരമന, സമീർ കാളികാവ്, ഷിബു കാളികാവ്, ജലീൽ പോരൂർ, എം.ടി ഗഫൂർ, ബൈജു ഇടവ, റിയാസ് കോഴിക്കോട്, റീജ്യണൽ കമ്മറ്റി ഭാരവാഹികൾ, ജില്ല, ഏരിയ കമ്മറ്റി നേതാക്കൾ എന്നിവരും സ്വാതന്ത്ര്യദിനാഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.