റിയാദ്: എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിെൻറ നിര്‍ണായക ഉച്ചകോടി വ്യാഴാഴ്ച വിയന്നയില്‍ ചേരും.
എണ്ണ ഉല്‍പാദന നിയന്ത്രണം 2018 ഡിസംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് 14 അംഗരാജ്യങ്ങളുടെ പിന്തുണ നേടുകയാണ് ഉച്ചകോടിയുടെ മുഖ്യ അജണ്ട. പ്രമുഖ ഉല്‍പാദക രാജ്യമായ സൗദി അറേബ്യയും ഒപെകിന് പുറത്തുള്ള റഷ്യ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളും നിയന്ത്രണത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. മാര്‍ച്ചില്‍ അവസാനിക്കുന്ന നിലവിലെ ഉല്‍പാദന നിയന്ത്രണം ഒമ്പത് മാസം കൂടി നീട്ടാനാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണ വിപണിയില്‍ നേരിയ വിലയിടിവ് അനുഭവപ്പെട്ടിരുന്നു.
എന്നാല്‍ ഉല്‍പാദന നിയന്ത്രണം പ്രാബല്യത്തില്‍ വന്ന ശേഷമാണ് എണ്ണക്ക് ബാരലിന് 60 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളിലും 63 ഡോളറിന് മുകളിലാണ് ഇടപാട് നടന്നതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഉല്‍പാദന നിയന്ത്രണം ബാധകമല്ലാത്ത നൈജീരിയ, ലിബിയ എന്നീ രാജ്യങ്ങൾക്ക് ക്വാട്ട നിര്‍ണയിക്കാനും ഉച്ചകോടിയില്‍ തീരുമാനമുണ്ടായേക്കും.
ഉല്‍പാദന നിയന്ത്രണത്തില്‍ നിര്‍ണായക തീരുമാനമെടക്കാന്‍ ഒപെക് ഉച്ചകോടിയില്‍ സാധിക്കുമെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.