സൗദി സ്​കൂളുകളിൽ ഒാൺലൈൻ പഠനം 10 ആഴ്ചകൂടി തുടരും

യാം​ബു: സൗ​ദി​യി​ലെ സ്‌​കൂ​ൾ​ത​ലം മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒാ​ൺ​ലൈ​നി​ലൂ​ടെ​യു​ള്ള വി​ദൂ​ര​പ​ഠ​നം 10 ആ​ഴ്ച​കൂ​ടി തു​ട​രാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ശീ​ത​കാ​ല അ​വ​ധി​ക്ക്​ ശേ​ഷം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ര​ണ്ടാം സെ​മ​സ്​​റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രാ​ല​യം ഇൗ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​ല​വി​ലെ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ സെ​മ​സ്​​റ്റ​റി​ലെ പ​രീ​ക്ഷ​യും അ​വ​ധി​യും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​ത്. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ക്ലാ​സ്മു​റി​ക​ൾ പ​ഠ​ന​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​വു​ക​യെ​ന്നും രാ​ജ​കീ​യ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഒാ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും ടെ​ക്​​നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​ക്​​ടി​ക്ക​ൽ ക്ലാ​സു​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ആ​വ​ശ്യാ​നു​സ​ര​ണം ന​ട​ത്താ​മെ​ന്നും കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച 'മ​ദ്‌​റ​സ​ത്തീ' എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി രാ​ജ്യ​ത്തെ വി​ദൂ​ര​പ​ഠ​നം വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ൻ​റ​ർ മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി ത​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​വി​ലെ ഒ​മ്പ​തു മു​ത​ലും പ്രാ​ഥ​മി​ക ത​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു മു​ത​ലു​മാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, വി​ദൂ​ര​പ​ഠ​ന​ത്തി​െൻറ പ​രി​ശീ​ല​ക​ർ തു​ട​ങ്ങി എ​ല്ലാ​വ​രും ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്തു കാ​ണു​ന്ന​തി​ൽ മ​ന്ത്രാ​ല​യം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും ചെ​യ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.