ജിദ്ദ: സൗദിയിൽ ഒരു കോടിയിലധികം സ്മാർട്ട് ഇലക്ട്രിക് മീറ്ററുകൾ സ്ഥാപിച്ചു. ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് പഴയ മീറ്ററുകൾ മാറ്റി ഇത്രയും സ്മാർട്ട് മീറ്ററുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി സ്ഥാപിച്ചിക്കുന്നത്.
13 മാസത്തിനുള്ളിലാണ് രാജ്യത്തെ വിവിധ മേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഇത്രയും സ്മാർട്ട് മീറ്ററുകൾ മാറ്റിസ്ഥാപിക്കൽ പൂർത്തിയാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ മെക്കാനിക്കൽ ഇലക്ട്രിക്കൽ മീറ്ററുകളായിരുന്നു. പുതിയ മീറ്ററിന് ഉപഭോക്താക്കളിൽനിന്ന് ഒരു ചാർജും ഇൗടാക്കിയിട്ടില്ല. മാറ്റിസ്ഥാപിച്ചവയിൽ 40 ലക്ഷത്തോളം സ്മാർട്ട് മീറ്ററുകൾ സൗദിയിൽ നിർമിച്ചതാണ്.
മൊത്തം മീറ്ററുകളുടെ 40 ശതമാനം വരുമിത്. സൗദി സ്റ്റാൻഡേർഡ് ഒാർഗനൈസേഷൻ അംഗീകരിച്ചതാണ് എല്ലാ മീറ്ററുകളെന്നും കമ്പനി പറഞ്ഞു.
സ്മാർട്ട് മീറ്ററിെൻറ പ്രത്യേകതകളും സേവനങ്ങളും ക്രമേണ ഉപഭോക്താവിന് കാണാനാകുമെന്ന് കമ്പനി സി.ഇ.ഒ ഫഹദ് ബിൻ ഹുസൈൻ അൽസുദൈരി പറഞ്ഞു. കോവിഡിന് രാജ്യവും ലോകവും സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന പ്രയാസകരവും അസാധാരണവുമായ സാഹചര്യത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും സ്മാർട്ട് മീറ്ററുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സർക്കാറിെൻറ നിർലോഭമായ പിന്തുണ കൊണ്ടാണ് ഇത്രയും മീറ്ററുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞത്. ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതാണ് പദ്ധതിയെന്നും സി.ഇ.ഒ പറഞ്ഞു.
സ്മാർട്ട് മീറ്ററും അതിെൻറ സാേങ്കതിക, ആശയവിനിമയ സംവിധാനങ്ങളും വ്യത്യസ്ത കാലാവസ്ഥകളെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. മികച്ച സാേങ്കതിക സവിശേഷതകളോടും പ്രാദേശികവും അന്തർദേശീയവുമായ മാനദണ്ഡങ്ങളോടും കൂടിയാണ് നിർമിച്ചിരിക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത്. സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടുള്ളതാണ്. സമഗ്രമായ ദേശീയ വികസനത്തിലേക്കുള്ള വാഗ്ദാന പദ്ധതിയാണെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.