റിയാദ് യുവകലാസാഹിതി സംഘടിപ്പിച്ച ‘അന്നൊരിക്കൽ വായനശാലയിൽ’ സാഹിത്യ സൗഹൃദ സദസ്സിൽ ജോസഫ് അതിരുങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നു

‘അന്നൊരിക്കൽ വായനശാലയിൽ’; ഒത്തുകൂടി റിയാദിലെ അക്ഷരസ്നേഹികൾ

റിയാദ്: ഈ വർഷത്തെ വായനാവാരത്തോടനുബന്ധിച്ച് റിയാദ് യുവകലാസാഹിതി ‘അന്നൊരിക്കൽ വായനശാലയിൽ’ എന്ന ശീർഷകത്തിൽ സാഹിത്യ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിെൻറ പിതാവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ 25 വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നതിെൻറ ഭാഗമായാണ് റിയാദിലും പരിപാടി സംഘടിപ്പിച്ചത്.

എഴുത്തുകാരി സബീന എം. സാലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വായന എന്നത് കേവലമൊരു ശീലമല്ല, മറിച്ച് സാംസ്കാരിക പ്രവർത്തനമാണെന്നും ജനങ്ങളെ കൂട്ടിയിണക്കുന്ന വലിയൊരു ചങ്ങലയുടെ കണ്ണികളാണ് ഓരോ വായനശാലയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റീൽസ് മാനിയ പിടിപെട്ട് വായനയിൽനിന്നും പുസ്തകങ്ങളിൽനിന്നും പുതിയ തലമുറ പിന്നാക്കം പോകുന്നതിനെപ്പറ്റി ആശങ്ക പങ്കുവെച്ചതോടൊപ്പം, തങ്ങൾ വായിച്ചു വളർന്ന പഴയകാല വായനശാലാ അനുഭവങ്ങളും ഇഷ്ട പുസ്തകങ്ങളെയും എഴുത്തുകാരെയും പറ്റി സംസാരിക്കാനും പങ്കെടുത്തവർ വേദി ഉപയോഗപ്പെടുത്തി.

ഗ്രാമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാൻഫെഡുമായി സഹകരിച്ച് സാക്ഷരതാ പ്രവർത്തനങ്ങളും വായനശാലാ രൂപീകരണവും ജീവിതലക്ഷ്യമാക്കിയ പി.എൻ. പണിക്കരുടെ പ്രവർത്തനങ്ങളെയും ചർച്ചയിൽ പങ്കെടുത്തവർ അനുസ്മരിച്ചു. എൻ.ആർ.കെ ഫോറം കൺവീനർ സുരേന്ദ്രൻ കൂട്ടായി, മലയാളം മിഷൻ സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, വിപിൻ കുമാർ, സുരേഷ് ലാൽ (ചില്ല), നാസർ കാരക്കുന്ന് (കേളി), നജിം കൊച്ചുകലുങ്ക്, കമർബാനു, സുബൈദ കോമ്പിൽ, ഐ.പി. ഉസ്മാൻ കോയ (മീഡിയ ഫോറം), ഷിബു ഉസ്മാൻ, മൂസ കൊമ്പൻ, സലീം പള്ളിയിൽ, ശിഹാബ് തൊണ്ടിയിൽ, അഷ്റഫ് കൊടിഞ്ഞി, സനൂപ് പയ്യന്നൂർ, വിനോദ് കൃഷ്ണ, അഡ്വ. അജിത് ഖാൻ, സമദ് ബിൻ ഹംസ എന്നിവർ സംസാരിച്ചു.

പ്രമോദ് ചിറ്റാർ, അംനാ തസ്കിയ, ആദിദേവ് എന്നിവർ മനോഹരമായ കവിതാലാപനം നടത്തി പരിപാടിക്ക് മാറ്റുകൂട്ടി. എം. സാലി ആലുവ സ്വാഗതവും അഷ്റഫ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Once upon a time in the library'; Literary lovers in Riyadh gather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.