സ്വീകരണ പരിപാടിയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി
സംസാരിക്കുന്നു.
ജിദ്ദ: പണ്ഡിതനും സമസ്ത എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് ജിദ്ദ ചാപ്റ്റർ കമ്മിറ്റി സ്വീകരണം നൽകി.
ഷറഫിയ്യയിൽ നടന്ന പരിപാടിയിൽ ജിദ്ദ ജാമിഅ ചാപ്റ്റർ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ട്രഷറർ മുജീബ് പൂന്താവനം, മുഹമ്മദലി മുസ്ലിയാർ കാപ്പ്, അബ്ദുൽ ലത്തീഫ് കാപ്പ് എന്നിവർ ആശംസകൾ നേർന്നു.
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പഴയ തലമുറയിലെ ഉലമാക്കളും ഉമറാക്കളും ഐക്യത്തോടെ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളീയ മുസ്ലിംകള് വൈജ്ഞാനിക മേഖലയില്‍ ബഹുദൂരം മുന്നേറിയതെന്നും ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ചത് പട്ടിക്കാട് ജാമിഅ: നൂരിയ്യയാണെന്നും അദ്ദേഹം പറഞ്ഞു. അഷ്റഫ് മുല്ലപ്പള്ളി സ്വാഗതവും മുസ്തഫ കോഴിശ്ശേരി മണ്ണാർമല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.