റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന വേതന സുരക്ഷ നിയമത്തിെൻറ പന്ത്രണ്ടാം ഘട്ടം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. 40 മുതല്‍ 59 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് പതിനൊന്നാം ഘട്ടത്തില്‍ നിയമം ബാധകമാവുക. 14,288 സ്ഥാപനങ്ങളിലെ 6,87,607 തൊഴിലാളികള്‍ ഇതോടെ നിയമത്തിന് കീഴില്‍ വരും. 60 ജോലിക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്ക് ഒമ്പതാം ഘട്ടത്തില്‍ നിയമം ബാധകമായിരുന്നു. ഭീമന്‍ കമ്പനികളില്‍ നിന്ന് ആരംഭിച്ച വേതന സുരക്ഷ നിയമം ഇതോടെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ബാധകമാവും. തൊഴിലാളികളുടെ വേതന, സേവന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിെൻറ നെറ്റ് വര്‍കില്‍ ലഭ്യമാക്കുന്നതാണ് നിയമത്തിെൻറ പ്രഥമനടപടി. തൊഴിലുടമകളും സ്ഥാപനങ്ങളും തൊഴിലാളികളുടെ സേവന, വേതന ആനുകൂല്യങ്ങള്‍ നിയമാനുസൃതമായും ന്യായമായും നല്‍കുന്നു എന്ന് ഉറപ്പുവരുത്താന്‍ പുതിയ നിയമത്തിലൂടെ തൊഴില്‍ മന്ത്രാലയത്തിന് സാധിക്കും. സേവന, വേതന ആനുകൂല്യങ്ങള്‍ വൈകിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ പിഴ ചുമത്തും. രണ്ട് മാസം ശമ്പളം വൈകുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ ഇഖാമ, വര്‍ക് പെര്‍മിറ്റ് പുതുക്കുന്നത് ഉള്‍പ്പെടെ സേവനം തടയും. മൂന്ന് മാസം ശമ്പളം വൈകുന്ന സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് തൊഴിലുടമയുടെ അനുവാദം കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാനും മന്ത്രാലയം അനുമതി നല്‍കും. തൊഴില്‍ പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാവുമെന്നതാണ് നിയമത്തിെൻറ ഗുണഫലം. വേതന സുരക്ഷ നിയമം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോവുമെന്നും ചെറിയ സ്ഥാപനങ്ങളില്‍ വരെ അടുത്ത ഘട്ടത്തില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.