ജിദ്ദ: േലാകത്ത് ഏറ്റവും പഴക്കമേറിയ മനുഷ്യ പാദമുദ്ര സൗദി മരുഭൂമിയിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. 85,000 വർഷം പഴക്കമുള്ള കല്ലിൽ പതിഞ്ഞ പാദമുദ്ര തബൂക്ക് പ്രവിശ്യയിലാണ് കണ്ടെത്തിയത്. നുഫൂദ് മരുഭൂമിയിൽ, മറഞ്ഞുപോയ പ്രാചീന തടാകത്തിെൻറ കരയിയാണ് ഇൗ കല്ലുള്ളത്. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അടുത്തിടെ ജപ്പാനിലെ ടോക്യോ മ്യൂസിയത്തിൽ നടന്ന റോഡ്സ് ഒാഫ് അറേബ്യ പ്രദർശനം കാണാനെത്തിയതായിരുന്നു അദ്ദേഹം. സൗദി വിദഗ്ധർ ഉൾപ്പെട്ട അന്താരാഷ്ട്ര ഗവേഷക സംഘമാണ് പഠനം നടത്തിയതെന്നും ചരിത്രാതീത കാലത്തെ നിരവധി മനുഷ്യരുടെ പാദമുദ്രകൾ ഇവിടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യവികാസ ചരിത്രത്തെ കുറിച്ച് സൂക്ഷ്മമായ അറിവുകൾ ലഭിക്കുന്ന ഇൗ കണ്ടുപിടിത്തത്തെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
88,000 വർഷം പഴക്കമുള്ള ഒരു മനുഷ്യെൻറ നടുവിരൽ അസ്ഥി അടുത്തിടെ ഇൗ മേഖലക്ക് സമീപം നിന്ന് കണ്ടെത്തിയിരുന്നു. നുഫൂദിലെ അൽവുസ്ത പുരാവസ്തു ഖനനപ്രദേശത്ത് നിന്നാണ് അത് ലഭിച്ചത്. ഇപ്പോൾ ഉൗഷര മരുഭൂമിയായി മാറിയ ഇവിടം ഒരുകാലത്ത് സമൃദ്ധമായൊരു ശുദ്ധജല തടാകമായിരുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.