ബുറൈദ: പഴയ കാറുകളുടെ പ്രദർശനം ശ്രദ്ധേയമാവുന്നു. ബുറൈദയിലെ മർകസ് നഖ്ലയിലെ മദീനത്തു തുമൂറിലാണ് ക്ലാസിക് ഖസീം പേരിൽ മേഖല ടൂറിസം വികസന സമിതി പഴയ മോഡൽ കാറുകളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പല മോഡൽ പഴയതും അപൂർവവുമായ 300 ഓളം കാറുകൾ പ്രദർശനത്തിനുണ്ട്.
അമീറുമാരും പ്രമുഖരുമെല്ലാം ഉപയോഗിച്ച കാറുകളും കൂട്ടത്തിലുണ്ട്. മേള കാണാനെത്തുന്നവരിൽ കാറുകളുടെ പടങ്ങൾ പകർത്തുന്നവരുടെ തിരക്കാണ്. മേളയോടനുബന്ധിച്ച് മറ്റ് മത്സര പരിപാടികളും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് മേള കാണാനെത്തുന്നത് എന്ന് ഖസീം മേഖല ടൂറിസം വികസന സമിതി അധ്യക്ഷൻ ഇബ്രാഹീം മശീഖഹ് പറഞ്ഞു. വിവിധ സാംസ്കാരിക വിനോദ പരിപാടികളുമുണ്ട്.
പുരാതനവും അപൂർവമുമായ കാറുടമകൾക്ക് അവ പ്രദർശിപ്പിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.