എണ്ണവിപണി നിയന്ത്രിക്കാൻ ഡിസംബറിൽ കരാർ -സൗദി ഉൗർജമന്ത്രി

റിയാദ്​: 25 രാജ്യങ്ങളുമായി ചേര്‍ന്ന് എണ്ണ വിപണി നിയന്ത്രിക്കാന്‍ ഡിസംബറില്‍ കരാര്‍ ഒപ്പുവെക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി എൻജി. ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. വിപണിക്കാവശ്യമായ എണ്ണയുടെ ആവശ്യം പരിശോധിച്ചേ അനുവദിക്കാനാകൂ. ഇറാനെതിരായ ഉപരോധ സാഹചര്യത്തില്‍ മതിയായ എണ്ണ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഊര്‍ജ മന്ത്രി. 25 രാജ്യങ്ങള്‍ തമ്മിലാണ് കരാര്‍. ഡിസംബറില്‍ ഇതുസംബന്ധിച്ച യോഗം നടക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ രാജ്യങ്ങള്‍ വന്നേക്കാം. മാര്‍ക്കറ്റി​​​െൻറ സ്ഥിരതയാണ് ലക്ഷ്യം ^മന്ത്രി പറഞ്ഞു.ഇറാനെതിരായ ഉപരോധം അടുത്ത മാസം ശക്തമാകുമെന്നാണ്​ അമേരിക്ക പറയുന്നത്​. ഈ സാഹചര്യത്തില്‍ വിപണിയിൽ മതിയായ എണ്ണ ഉറപ്പുവരുത്തും. ആവശ്യമായ എണ്ണ രാജ്യത്തുണ്ടെന്നും മന്ത്രി വിശദീകരിച്ചു.ഇറാനെതിരായ ഉപരോധം വരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ അനുകൂല രാഷ്​ട്രങ്ങള്‍ സൗദിയെയാണ് ബദലായി കാണുന്നത്.

Tags:    
News Summary - oil vipani saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.