ജിദ്ദ: തെക്ക്-കിഴക്കൻ സൗദിയിൽ ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി. അസ്സഹ്ബ, അൽറമ്മ വാദികൾക്കിടയിലാണ് ഇൗ സ്ഥാനം കണ്ടെത്തിയതെന്ന് അരാംകോയുടെ മുൻ ഉപദേഷ്ടാവും കിങ് സൗദി യൂനിവേഴ്സിറ്റി ജിയോളജി വിഭാഗം പ്രഫസറുമായ അബ്ദുൽ അസീസ് ബിൻ ലബൂൻ അറിയിച്ചു. സൗദി^യു.എ.ഇ അതിർത്തിയായ ബത്ഹക്ക് തെക്കാണ് ഇൗ പ്രദേശം.
ഉപരിതല പഠനത്തിൽ അസ്സഹ്ബയും അൽറമ്മയും ലോകത്തെ ഏറ്റവും ഉൗഷരമായ വാദികളായാണ് കണക്കാക്കുന്നത്. ഇതിന് ഇടയിലാണ് വിശിഷ്ടമായ എണ്ണ, വാതക നിക്ഷേപം കണ്ടെത്തിയത്. ഇൗ ഇടുങ്ങിയ ഭൂഭാഗത്ത് കുറഞ്ഞത് 440 ശതകോടി ബാരൽ എണ്ണ ശേഖരം ഇവിടെ ഉണ്ടാകാനിടയുണ്ടെന്നാണ് അനുമാനം.
ലോകത്തെ ഏറ്റവും വലിയ കര എണ്ണപ്പാടമായ കിഴക്കൻ സൗദിയിലെ ഗവാർ, രണ്ടാം സ്ഥാനത്തുള്ള കുവൈത്തിലെ ബുർഗാൻ, ലോകത്തെ ഏറ്റവും വലിയ സമുദ്ര എണ്ണപ്പാടമായ സൗദിയുടെ സഫാനിയ എന്നിവയുടെ ഭാഗമാണ് ഭൗമശാസ്ത്ര പരമായി പുതിയ പാടവും. അസ്സഹ്ബ, അൽറമ്മ വാദികൾക്കപ്പുറത്ത് വിവിധ ഗൾഫ് രാഷ്ട്രങ്ങളിലായി ചിതറിക്കിടക്കുന്ന നൂറിലേറെ എണ്ണ, വാതക പാടങ്ങൾ വേറെയുമുണ്ടെന്ന് അബ്ദുൽ അസീസ് ബിൻ ലബൂൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.