ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ ‘ലേ​ൺ ദ ​ഖു​ർ​ആ​ൻ’ ഫൈ​ന​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഖുർആൻ പരീക്ഷ സംഘടിപ്പിച്ചു

ജിദ്ദ: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിെൻറ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ‘ലേൺ ദ ഖുർആൻ’ ഫൈനൽ പരീക്ഷ എഴുതാൻ ജിദ്ദയിലുള്ളവർക്ക് ഇത്തവണയും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ അവസരമൊരുക്കി. മുഹമ്മദ്‌ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ അടിസ്ഥാനപ്പെടുത്തി സബഅ്, യാസീൻ, ഫാതിർ, സ്വാഫാത്ത് എന്നീ അധ്യായങ്ങളായിരുന്നു പാഠഭാഗങ്ങൾ. പരീക്ഷയിൽ ഫിറോസ് കൊയിലാണ്ടി കൺട്രോളറും അബ്ദുറഹ്മാൻ വളപുരം, നജ്മുന്നീസ ടീച്ചർ എന്നിവർ ഇൻവിജിലേറ്റർമാരുമായിരുന്നു.

നഈം മോങ്ങം, ആശിഖ് മഞ്ചേരി, ഫവാസ് വണ്ടൂർ, ജംഷാദ് പുഴക്കാട്ടിരി, ഫാത്തിമ സാലിഹ് ആലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത വർഷത്തേക്കുള്ള പൊതുപരീക്ഷയുടെ സിലബസിനെ ആസ്പദമാക്കി ജിദ്ദയിൽ സെന്ററിെൻറ കീഴിൽ പലയിടത്തും ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് മാത്രമായി സെന്ററിൽ വെള്ളിയാഴ്ച രാവിലെ 11നും ഫാമിലികൾക്കായി ഇസ്ലാഹീ സെൻറർ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച രാത്രി 10.30നും മഹ്ജർ ന്യൂ ഗുലൈൽ പോളിക്ലിനിക്കിൽ തിങ്കളാഴ്ച രാത്രി എട്ടിനും ഷറഫിയ്യ അൽഅബീർ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതിനും സ്ത്രീകൾക്ക് മാത്രമായി ഇസ്‍ലാഹീ സെൻറർ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച വൈകീട്ട് 7.15നും ഖാലിദ് ഇബ്നു വലീദ് ഹാളിൽ ചൊവ്വാഴ്ച രാത്രി ഏഴിനും ക്ലാസുകൾ നടന്നുവരുന്നുണ്ട്. 

കൂടാതെ സ്ത്രീകൾക്ക് മാത്രമായി ശനി, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 4.30നും ബുധനാഴ്ച വൈകീട്ട് ഏഴിനും ഓൺലൈൻ ക്ലാസുകളും നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0556278966, 0504434023 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - Jeddah Indian Islamic Center organizes Quran exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.