കെ.എം.സി.സി റിയാദ്
റിയാദ്: ഇന്ന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രബുദ്ധരായ വോട്ടർമാർ മുന്നിട്ടിറങ്ങണമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. കഴിഞ്ഞ ദിവസം ജനവിധിയെഴുതിയ ദക്ഷിണ കേരളം യു.ഡി.എഫിനൊപ്പമാണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. ഉത്തരകേരളത്തിലെ യു.ഡി.എഫിെൻറ ശക്തി പതിന്മടങ്ങ് വർധിപ്പിക്കുന്ന വിധത്തിലാകണം നമ്മുടെ വോട്ടവകാശം. പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾ വികസനത്തിനും സുരക്ഷിതത്വത്തിനും സമാധാനത്തിനും സൗഹൃദത്തിനും ഐക്യമുന്നണിയോടൊപ്പം നിലകൊള്ളണം.
ശക്തമായ ഭരണവിരുദ്ധ വികാരമുള്ള കേരളത്തിൽ ഇടതു സർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെയാകണം നമ്മുടെയും കുടുംബത്തിെൻറയും വോട്ട്. കേരളത്തിലെ പൊതുസമൂഹത്തിനും അതുപോലെ പ്രവാസികൾക്കും നൽകിയ പല ഉറപ്പുകളും ജലരേഖയായി മാറിയത് നമ്മൾ കണ്ടു. ഏറ്റവും കൂടുതൽ വിദേശനാണ്യം നേടുന്ന സംസ്ഥാനമായ കേരളത്തിെൻറ സമ്പദ് വ്യവസ്ഥ തകർന്ന് കേരളം കോടികൾ വാങ്ങിക്കൂട്ടി കടക്കെണിയിൽ അകപ്പെടുമ്പോൾ കടുത്ത പ്രതിസന്ധിയിലായത് കേരള ജനതയാണ്. ഇത്തരം ദുരിതങ്ങളിൽ നിന്നൊരു മോചനം ആഗ്രഹിക്കുന്നവർ യു.ഡി.എഫിന് വോട്ട് നൽകി കരുത്തുപകരണമെന്ന് ഭാരവാഹികളായ കെ.പി. മുഹമ്മദ്‌കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ അഭ്യർഥിച്ചു.
വിവിധ വിഭാഗങ്ങൾക്ക് സർക്കാറിൽനിന്ന് ലഭ്യമാകേണ്ട പല ആനുകൂല്യങ്ങളും പൂർണമായി തടസ്സപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്യുന്നു. അർഹമായ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാവാതെ പ്രയാസപ്പെടുന്നവരുടെ നിശ്ശബ്ദമായ പ്രതിഷേധം കൂടിയാകണം ഈ വോട്ട്. ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വത്തെയും ഉയർത്തിപ്പിടിക്കുകയും കേരളത്തിെൻറ മനസ്സറിഞ്ഞു ഭരണം കാഴ്ചവെക്കാനും ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്. വർഗീയ വിഘടന ശക്തികളെ അകറ്റി നിർത്താൻ പ്രാദേശിക തലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്. മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലെല്ലാം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കെ.എം.സി.സി. പ്രവർത്തകരും പ്രവാസിസമൂഹവും പ്രവാസി കുടുംബങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.