റിയാ​ദ്​ സൗ​ത്ത്​ സെ​ക്​​ട​റി​ലു​ള്ള കി​ങ് സ​ൽ​മാ​ൻ വ്യോ​മ​ത്താ​വ​ള​ത്തി​ൽ നി​ർ​മി​ച്ച പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

സൗദി വ്യോമസേനയുടെ യുദ്ധശേഷി വർധിപ്പിക്കുന്നു

റിയാദ്: സൗദിയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ റോയൽ വ്യോമസേനയുടെ യുദ്ധസന്നാഹ ശേഷി വർധിപ്പിക്കുന്നു. റിയാദ് സൗത്ത് സെക്ടറിലുള്ള കിങ് സൽമാൻ വ്യോമതാവളത്തിൽ നിർമിച്ച പുതിയ സൗകര്യങ്ങൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. വ്യോമസേനയുടെ യുദ്ധ സന്നദ്ധത വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ വികസന പദ്ധതികളുടെ ഭാഗമായാണിത്. 126,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള 115 കെട്ടിടങ്ങളുടെ നിർമാണമാണ് പുതിയ സൗകര്യങ്ങളിൽ ഉൾപ്പെടുന്നത്. പ്രധാന റൺവേ, സമാന്തര റൺവേകൾ, വിമാന പാർക്കിങ് ഏരിയകൾ, ഹെലിപാഡുകൾ, വിമാന ഹാംഗറുകൾ, ഒരു എയർ ട്രാഫിക് കൺട്രോൾ ടവർ, സാങ്കേതിക, ഭരണ, റെസിഡൻഷ്യൽ, സുരക്ഷ മേഖലകൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2021ലെ മൂന്നാം പാദത്തിലാണ് പുതിയ സൗകര്യങ്ങൾക്കായി വികസനം ആരംഭിച്ചത്. സെൻട്രൽ സെക്ടറിലെ നിർമാണ ഘട്ടങ്ങൾ ഏകദേശം 38 മാസമെടുത്തു. റിയാദ് നഗരത്തിെൻറ വാസ്തുവിദ്യ ഐഡൻറിറ്റി ഉൾക്കൊള്ളുന്നതും ആധുനിക നഗര പ്രവണതകൾക്ക് അനുസൃതമായതുമായ സൽമാനി ശൈലിയിലാണ് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും രൂപകൽപന ചെയ്തിരിക്കുന്നത്. കിരീടാവകാശി ചടങ്ങിൽ നേരിട്ട് പെങ്കടുത്തത് പ്രതിരോധ മന്ത്രാലയത്തിെൻറ വികാസത്തിനും ദേശസുരക്ഷ സംരക്ഷിക്കുന്നതിൽ സൈനിക, പ്രതിരോധ ശേഷികൾ വർധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിെൻറ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ എക്സ് അക്കൗണ്ടിൽ കുറിച്ചു.

ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, റിയാദ് മേഖല ഡെപ്യൂട്ടി അമീർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ്, മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Saudi Air Force is increasing its combat capabilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.