റിയാദ്: സൗദിയുടെ എണ്ണ കരുതല്‍ ശേഖരം 26,000 കോടി ബാരല്‍ വരുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹ്. ദാവോസില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും എണ്ണ ഉല്‍പാദിപ്പിക്കാനുള്ള കുത്തകാവകാശം സൗദി അരാംകോക്ക് അവകാശപ്പെട്ടതാണ്. അരാംകോയുടെ അഞ്ച് ശതമാനം ആസ്തി ഈ വര്‍ഷം ഓഹരി വിപണിയിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി വിഷന്‍ 2030ന്‍െറ ഭാഗമായാണ് അരാംകോ ഓഹരി വിപണിയിലിറങ്ങുന്നത്. സാമ്പത്തിക വിപണി പാകപ്പെടുന്ന വേളയിലാണ് അരാംകോയുടെ ഓഹരികള്‍ വിപണിയിലിറക്കുക. എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യം വര്‍ധിച്ചുവരികയാണ്. ഒപെക് കൂട്ടായ്മക്ക് അകത്തും പുറത്തുമുള്ള എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളുടെ സഹകരണത്തോടെ ഉല്‍പാദന നിയന്ത്രണം നിലവില്‍ വന്നതോടെ എണ്ണ വില ന്യായമായ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ എണ്ണക്ക് ആവശ്യം വര്‍ധിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. അതിനാല്‍ എണ്ണ വിലയിടിവ് പെട്ടെന്ന് അനുഭവപ്പെടുമെന്ന ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.