ജിദ്ദ: ആഗോള എണ്ണ വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിന് സൗദി അറേബ്യ നിർണായക റോൾ വഹിക്കുമെന്ന് ഉൗർജമന്ത്രി ഖാലിദ് അൽ ഫാലിഹ്. വിപണിയുടെ എല്ലാ ചലനവും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചും വിലയിരുത്തിയും വരികയാണ്. വിപണിയി ൽ അടുത്ത കാലത്തുണ്ടായ അനിയന്ത്രിതമായ അവസ്ഥകൾ അനാരോഗ്യകരമാണ്. പക്ഷെ എല്ലാ പ്രതിസന്ധികളെയും നേരിടാൻ എണ്ണ ഉ ദ്പാദകരാഷ്ട്ര കൂട്ടായ്മയായ ഒപെകിന് സാധിക്കുമെന്നും സൗദി ഉൗർജമന്ത്രി വ്യക്തമാക്കി.
അറബ് പത്രത്തിന ് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപെകിെൻറ ഒരുമയോടെയുള്ള പരിശ്രമങ്ങൾ വിജയം കണ്ടത് നമ്മൾ മനസിലാക്കിയതാണ്. വിപണിയുടെ ശക്തമായ തകർച്ചയിൽ നിന്ന് 30 മാസം കൊണ്ട് ക്രമേണ കരകയറാനായി. 24 എണ്ണ ഉൽപാദകരാജ്യങ്ങൾ ചേർന്ന് വിപണിയുടെ സന്തുലിതാവസ്ഥ നിലനിർത്താനും ഉൽപാദക, ഉപഭോക്തൃരാജ്യങ്ങൾക്കടക്കം അതിെൻറ ഗുണം ലഭിക്കാനും ഒരുമയോടെ പ്രവർത്തിക്കും. ഇൗ ഒരുമ നിലനിർത്താൻ വേണ്ടതെല്ലാം സൗദി അറേബ്യ ചെയ്യും. ഉദ്പാദക രാജ്യങ്ങൾക്കിടയിൽ അഭിപ്രായ ഏകീകരണം ഉണ്ടാക്കാൻ സൗദി അറേബ്യ നിർണായകറോൾ വഹിക്കും.
എണ്ണ ഉൽപാദന നിയന്ത്രണ കരാർ നീട്ടണമോ എന്നെല്ലാം വിയന്നയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. എന്തായാലും ആഴത്തിലുള്ള പഠനത്തിെൻറയും നിരീക്ഷണത്തിെൻറയും അടിസ്ഥാനത്തിലാണ് ഞങ്ങൾ തീരുമാനങ്ങളെടുക്കുക. യു.എസിനും ചൈനക്കുമിടയിലെ വിപണിയുദ്ധം തീർച്ചയായും അനാരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കും. വിലപേശലിെൻറ ഫലം പ്രവചിക്കാനാവില്ല. ആത്യന്തികമായി എല്ലാവരുമായി കൂടിയാലോചിച്ച് ഉൽപാദന നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റമറ്റ തീരുമാനമെടുക്കും.
എണ്ണ വിപണിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സൗദി- റഷ്യ ബന്ധം നിർണായകമാണ് എന്ന കാര്യത്തിൽ സംശയമില്ല. അതേസമയം എണ്ണയുമായി ബന്ധപ്പെട്ടു മാത്രമുള്ളതല്ല ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരസൗഹൃദം. റഷ്യയിലെ പ്രമുഖ കമ്പനികൾ സൗദിയിൽ വൻകിട നിക്ഷേപം നടത്താൻ നടപടികളാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം റഷ്യ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സൗദി ഉൗർജമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.