ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ ഇഖ്ബാർ പൊക്കുന്ന് സംസാരിക്കുന്നു
ജിദ്ദ: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിെൻറ വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി ജിദ്ദയിൽ വിജയാഘോഷം സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടി രാഷ്ട്രീയഗാനങ്ങൾ ആലപിച്ചും മധുരം പങ്കുവെച്ചും മുദ്രാവാക്യം വിളികളാലും നൃത്തച്ചുവടുകളാലും ആവേശഭരിതമായി.
മുതിർന്ന ഒ.ഐ.സി.സി നേതാവ് ചെമ്പൻ അബ്ബാസ് ഹാജി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ഹക്കീം പാറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ പൊക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. മിർസ ഷരീഫ്, സോഫിയ സുനിൽ, വിജേഷ് ചന്ദ്രു, സുജു തേവരുപ്പറമ്പിൽ, സിമി അബ്ദുൽ ഖാദർ, വിവേക്, റഹീം കാക്കൂർ, ബഷീർ പെരുവള്ളൂർ എന്നിവർ അണിനിരന്ന സംഗീതവിരുന്ന് വിജയാഘോഷത്തിന് മാറ്റുകൂട്ടി.
ഒ.ഐ.സി.സി നേതാക്കളായ രാധാകൃഷ്ണൻ കാവുമ്പായ്, റഷീദ് ബിൻസാഗർ, അഷ്റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട, അലി തേക്കുതോട്, മനോജ് മാത്യു, മോഹൻ ബാലൻ, കെ.എം.സി.സി നേതാക്കളായ നാസർ വെളിയങ്കോട്, ഇസ്മാഈൽ മുണ്ടക്കുളം, ആർ.എം.പി പ്രവാസി ഘടകം നേതാവ് സഹീർ, ഒ.ഐ.സി.സി വനിതാവിഭാഗം നേതാക്കളായ മൗഷ്മി ഷരീഫ്, സിമി അബ്ദുൽ ഖാദർ എന്നിവരും വിവിധ ജില്ലാ-ഏരിയ നേതാക്കളും പരിപാടിയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.