ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി ഇ​ഫ്താ​ർ

അ​ബ​ഹ: ഒ.​ഐ.​സി.​സി സൗ​ദി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി ഇ​ഫ്താ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജീ​സാ​ൻ, ന​ജ്റാ​ൻ, ബി​ഷ, ഖ​മീ​സ് മു​ശൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ഫ്താ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഖ​മീ​സ് മു​ശൈ​ത്ത് മു​ജാ​ൻ മാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ സ്വ​ദേ​ശി പൗ​ര പ്ര​മു​ഖ​രും പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, മാ​ധ്യ​മ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

അ​സീ​ർ പ്ര​വി​ശ്യ ആ​സ്ഥാ​ന​മാ​യ അ​ബ​ഹ ഇ​മാ​റ​യു​ടെ കീ​ഴി​ലെ 18 ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ പ​രി​പാ​ടി​യാ​യ അ​ജാ​വേ​ദ് പ്രോ​ഗ്രാ​മി​​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മേ​ഖ​ല സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഖ​മീ​സി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ഫ്താ​റി​ന് ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ നാ​ദാ​പു​രം, മ​നാ​ഫ് പ​ര​പ്പി​ൽ, റോ​യി മൂ​ത്തേ​ടം, അ​ൻ​സാ​രി കു​റ്റി​ച്ച​ൽ, രാ​ധാ​കൃ​ഷ്ണ​ൻ പാ​ല​കു​ള​ങ്ങ​ര, സി​ജു ഭാ​സ്ക​ര​ൻ, സ​ന​ൽ ഏ​ലി​യാ​സ്, പൈ​ലി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICC South Zone Committee Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.