ഒ.െഎ.സി.സി നെസ്​റ്റോ കളർ ഫെസ്​റ്റ്​ സമാപിച്ചു

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റിയും നെസ്​റ്റോ ഹൈപർമാർക്കറ്റും സംയുക്തമായി കുട്ടികൾക്ക്​ വേണ്ട ി സംഘടിപ്പിച്ച ചിത്രരചന മത്സരം ‘കളർ ഫെസ്​റ്റ്​’ സമാപിച്ചു. അസീസിയ ട്രെയിൻ മാളിലെ നെസ്​റ്റോ ഹാളിൽ നടന്ന മത്സര ത്തിൽ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന്​ ആയിരത്തിൽപരം കുട്ടികൾ പ​െങ്കടുത്തു.

ചിത്രകാരി ഷിനു നവീൻ സൗദി ഭരണാ ധികാരികളുടെ ചിത്രങ്ങൾ വരച്ച് ഫെസ്​റ്റ്​ ഉദ്​ഘാടനം ചെയ്​തു. പഠിക്കുന്ന ക്ലാസുകളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ന ാല്​ വിഭാഗങ്ങളായി തിരിച്ചാണ്​ മത്സരം സംഘടിപ്പിച്ചത്​. കൂടാതെ 18 വയസിന്​ മുകളിലുള്ളവർക്കായി കാരിക്കേച്ചർ മത്സ രവും നടത്തി. അഞ്ച്​ മുതൽ 72 വരെ പ്രായമുള്ളവർ പങ്കെടുത്ത മത്സരം വേറിട്ട കാഴ്ച്ചയായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ കോൺഗ്രസ്​ നേതാക്കളാണ്​ കാരിക്കേച്ചർ മത്സരത്തിന്​ വിഷയമായത്​. രണ്ടാഴ്​ചക്കുള്ളിൽ വിജയികളെ പ്രഖ്യാപിക്കുമെന്ന്​ സംഘാടകർ അറിയിച്ചു.

കുട്ടികളുടെ നാലു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനക്കാർക്ക്​ സ്വർണനാണയമാണ്​ സമ്മാനം. മറ്റ്​ സ്ഥാനക്കാർക്ക്​ ആകർഷകമായ സമ്മാനങ്ങൾ നൽകും. അജ്മൽ തിരുവമ്പാടി, ജാബിർ പൂനൂർ, അശ്റഫ് മേച്ചീരി, ബാബു കൃഷ്ണ കുന്ദമംഗലം, പി.എം അബ്​ദുൽ നാസർ, അമേഷ് എലത്തൂർ, ശിഹാബ് കൈതപ്പൊയിൽ, റഫീഖ് എരഞ്ഞിമാവ്, ജോൺ കക്കയം, ജസിൽ ഫറോക്ക്, നൗഷീർ, നാദിർഷ കൊച്ചി, നാസർ വലപ്പാട്, നസീമ അബ്​ദുൽ കരീം, ആയിഷ ഷഫീഖ്, അനാർ ഹർഷാദ്, റസിയ നാദിർഷ , ജെസ്നി റഫീഖ്, രഹന തിരുവനന്തപുരം എന്നിവർ മത്സര പരിപാടികൾക്ക്​ നേതൃത്വം നൽകി. സാംസ്ക്കാരിക സ​േ​മ്മളനത്തിൽ സംഘാടക സമിതി ചെയർമാൻ മോഹൻദാസ് വടകര അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മറ്റി വൈസ്​ പ്രസിഡൻറ്​ മുഹമ്മദലി മണ്ണാർക്കാട് ഉദ്​ഘാടനം ചെയ്തു. നെസ്​റ്റോ മാർക്കറ്റിങ്​ മാനേജർ ഇമ്രാൻ സേട്ട്, എയർ ഇന്ത്യാ മാനേജർ ഹാറൂൺ റഷീദ്, സക്സസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സെയ്ത് മസൂദ് എന്നിവർ മുഖ്യാത്ഥികളായി. മുനീർ കോക്കല്ലൂർ, അശ്റഫ് വടക്കേവിള, റസാഖ് പൂക്കോട്ടുപാടം, ഉബൈദ് എടവണ്ണ, മുഹമ്മദലി കൂടാളി, അബ്​ദുല്ല വല്ലാഞ്ചിറ, സജി കായംങ്കുളം, നവാസ് വെള്ളിമാടുകുന്ന്, യഹ്​യ കൊടുങ്ങല്ലൂർ, അബ്​ദുൽ കരീം കൊടുവള്ളി, ഷഫീഖ് കിനാലൂർ, ജമാൽ എരഞ്ഞിമാവ്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, സജീർ പൂന്തുറ, ഫൈസൽ പാലക്കാട്, ജിഫിൻ അരീക്കോട്, റോയി വയനാട്, സഫാദ് അത്തോളി എന്നിവർ സംസാരിച്ചു.

കൺവീനർ സൻജ്ജീർ കോളിയോട്ട് സ്വാഗതവും എം.ടി ഹർഷാദ് നന്ദിയും പറഞ്ഞു. ചിത്രകാരന്മാരായ ജയശങ്കർ, ഷിനു നവീൻ എന്നിവർക്ക് ഇമ്രാൻ സേട്ട്, അബ്​ദുല്ല വല്ലാഞ്ചിറ എന്നിവർ ഉപഹാരങ്ങൾ നൽകി. സലീം, ജംഷീർ മണാശ്ശേരി, നാസർ മാവൂർ, നിഷാദ് ഗോതമ്പ റോഡ്, ഉമർ ഷരീഫ്, അനൽ ബിജു, മിർഷാദ് ഉമ്മത്തൂർ, അബ്​ദുസമദ്, ജിബിൻ ബാബു, ഹൈസ്സം നാസർ, യൂസഫ് കൊടിയത്തൂർ, ഫൈസൽ കുയ്യിൽ, അബാൻ ഷഫീഖ്, സാബിത്ത് നവാസ്, റാസിൻ റസാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - oicc-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.