റിയാദ് ഒ.ഐ.സി.സി ഓണാഘോഷ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിലെ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങളും പ്രവർത്തന മികവിനുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ബത്ഹ ‘സബർമതി’ ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പ് വിജയി സഫാന നിഷാദിന് സോന ജ്വല്ലറി മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് ഒന്നാം സമ്മാനം നൽകി. ഷഫാദ് അത്തോളിക്ക് മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി രണ്ടാം സമ്മാനവും കബീർ മലസിന് ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് മൂന്നാം സമ്മാനവും വിതരണം ചെയ്തു.
മുൻ പ്രസിഡൻറുമാരായ കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, നാഷനൽ കമ്മിറ്റി ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, സലീം അർത്തിയിൽ എന്നിവർ സംസാരിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റുകൾ ഫൈസൽ ബാഹസ്സൻ, ബാലു കുട്ടൻ, സജീർ പൂന്തുറ, സക്കീർ ദാനത്ത്, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, ജോൺസൺ മാർക്കോസ്, നാദിർഷാ റഹ്മാൻ എന്നിവർ വിതരണം ചെയ്തു.
വൈസ് പ്രസിഡൻറ് ഷുക്കൂർ ആലുവ ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
ഹാഷിം ചിയാംവെളി, അൻസായി ഷൗക്കത്ത്, മൊയ്തീൻ മണ്ണാർക്കാട്, സന്തോഷ് വിളയിൽ, തൽഹത്ത് തൃശൂർ, ഹാഷിം പാപ്പിനശ്ശേരി, സൈനുദ്ധീൻ വെട്ടത്തൂർ, അബ്ദുൽ ഖാദർ കണ്ണൂർ, ജലീൽ തിരൂർ, ഗഫൂർ തൃശൂർ, നന്ദകുമാർ പത്തനംതിട്ട തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.