ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച എം.ജി. കണ്ണൻ അനുസ്മരണ പരിപാടിയിൽ ഹക്കീം പാറക്കൽ സംസാരിക്കുന്നു
ജിദ്ദ: പത്തനംതിട്ട ജില്ല കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ യൂത്ത് കോൺഗ്രസ് ജില്ല അമരക്കാരനുമായ എം.ജി കണ്ണന്റെ വേർപാടിൽ ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി അനുശോചിച്ചു.പരേതൻ മുൻ ഇലന്തൂർ, റാന്നി ഡിവിഷൻ ജില്ല പഞ്ചായത്ത് അംഗം, ചെന്നിർക്കര പഞ്ചായത്ത് അംഗം, അടൂർ മണ്ഡലം അസംബ്ലി സ്ഥാനാർഥി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ ജനകീയ നേതാവിനെ നഷ്ടമായെന്ന് അനുസ്മരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച അയൂബ് ഖാൻ പന്തളം പറഞ്ഞു.
സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു നേതാവായിരുന്നു കണ്ണനെന്നും ജീവൻ പണയംവെച്ച് പാർട്ടിക്ക് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നെന്നും ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറക്കൽ പറഞ്ഞു. ഒരു ഉറ്റ സുഹൃത്തിനെ നഷ്ടമായി എന്നും ഭാവിതലമുറയുടെ വാഗ്ദാനത്തെ നഷ്ടപ്പെട്ടുവെന്നും ഒ.ഐ.സി.സി ദേശീയ സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട അനുസ്മരിച്ചു.
അസ്ഹാബ് വർക്കല, മനോജ് മാത്യു അടൂർ, അലി തേക്കുതോട്, വർഗീസ് ഡാനിയൽ, നൗഷാദ് ചാലിയാർ, സൈമൺ വർഗീസ്, ഇസ്മായിൽ കൂരിപ്പൊഴിൽ, ഫൈസൽ, നവാസ് ചിറ്റാർ, സാബു ഇടിക്കുള അടൂർ, ഷാനവാസ് തേക്കുതോട് എന്നിവർ അനുസ്മരിച്ചു.ജില്ല ജനറൽ സെക്രട്ടറിമാരായ ജോർജ് വർഗീസ് പന്തളം, സുജു തേവരുപറമ്പിൽ, ട്രഷറർ ഷറഫ് പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.