വ​യ​നാ​ട് ഭ​വ​ന​പ​ദ്ധ​തി​ക്കാ​യി ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ചെ​ക്ക് ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി എ.​പി അ​നി​ൽ​കു​മാ​ർ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ​ക്ക് കൈ​മാ​റു​ന്നു

വയനാട് ഭവനപദ്ധതിക്കായി ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി തുക കൈമാറി

ജിദ്ദ/തിരുവനന്തപുരം: വയനാട് പ്രളയബാധിത മേഖലയിലെ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിനായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച 8.40 ലക്ഷം രൂപ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൈമാറി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും റവന്യൂ വകുപ്പ് മന്ത്രിയുമായ എ.പി അനിൽകുമാർ, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർ മറ്റു കെ.പി.സി.സി നേതാക്കളുടെ സാന്നിധ്യത്തിൽ തുക ഏറ്റുവാങ്ങി. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട്, വൈസ് പ്രസിഡന്റ് അസീസ് ലാക്കൽ, മൈനോറിറ്റി കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി സെക്രട്ടറി മുജീബ് പാക്കട, ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ ലാക്കൽ, ഷംസുദ്ദീൻ മേലാറ്റൂർ, ഡി.സി.സി സെക്രട്ടറി നാസർ തെന്നല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ, നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് എന്നിവരുമായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി നേതാക്കൾ കൂടിക്കാഴ്ച നടത്തി. വയനാട് ഭവനപദ്ധതിക്കായി നടത്തിയ വലിയ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ ഒ.ഐ.സി.സി പ്രവർത്തകരെയും നേതാക്കളെയും ജിദ്ദയിലെ പൊതുസമൂഹത്തെയും നേതാക്കൾ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

പ്രവാസി സമൂഹത്തിനായി സജീവമായി സേവനപ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു. കൂടിക്കാഴ്ചയിൽ നോർക്ക ക്ഷേമനിധിയിൽ നിന്നുള്ള പ്രവാസി പെൻഷൻ വിതരണം വൈകുന്നത്, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ ആശുപത്രികളിലും ലഭ്യമല്ലാത്തത് എന്നീ വിഷയങ്ങളും നേതാക്കൾ ഉന്നയിച്ചു.

ഈ വിഷയങ്ങൾ ഗൗരവമായി പരിഗണിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് നൽകിയതായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - OICC hands over funds raised for Wayanad housing project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.