ഒ.ഐ.സി.സി ദമ്മാം പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനഘോഷം വിത്സൺ തടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് പാലക്കാട് ജില്ല കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ സംബന്ധിച്ചു. സ്വാതന്ത്ര്യദിന ആശയങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ കലാപരിപാടികൾ, ക്വിസ് മത്സരം, ഗാനമേള തുടങ്ങിയവ പരിപാടിക്ക് മികവേകി.
സാംസ്കാരിക സമ്മേളനം ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ആക്ടിംങ് പ്രസിഡന്റ് വിൽസൺ തടത്തിൽ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ് ശ്യാംപ്രകാശ് അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല സ്വാതന്ത്ര്യദിനസന്ദേശം നൽകി. ഒ.ഐ.സി.സി നേതാക്കളായ ഷിഹാബ് കായംകുളം, സിറാജ് പുറക്കാട്, പ്രമോദ് പൂപ്പല, ഷിജില ഹമീദ്, സി.ടി ശശി, രാധിക ശ്യാംപ്രകാശ് എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കിം തത്തമംഗലം സ്വാഗതവും സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു. ബിനു പി ബേബി ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ചു. ടീം ബോധം ഗാനമളേ അവതരിപ്പിച്ചു. നിധി രതീഷ് അവതാരക ആയിരുന്നു. ഷമീർ കൊല്ലംകൊട്, സിറാജ് പണ്ടാരക്കോട്ടിൽ, ഇംതിയാസ്, മുസ്തഫ, ഹരിദാസ് പാലക്കാട്, നൗഫൽ, സവാദ്, ഹരിദാസ് ചെറുതുരുത്തി, നാരായണൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.