ഒ.​ഐ.​സി.​സി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘കാ​ളി​ങ് ബൂ​ത്ത്’​സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ ആ​ദ്യ കാ​ൾ വി​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി ‘കാ​ളി​ങ് ബൂ​ത്ത്’ ശ്ര​ദ്ധേ​യ​മാ​യി

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘കാ​ളി​ങ് ബൂ​ത്ത് ശ്ര​ദ്ധേ​യ​മാ​യി. വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ അ​ഞ്ചോ​ടെ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​മാ​യ സ​ബ​ർ​മ​തി​യി​ലെ​ത്തി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രെ വി​ളി​ച്ചു ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. നാ​ട്ടി​ൽ പോ​ളി​ങ് ബൂ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ സൗ​ദി​യി​ൽ ഒ.​ഐ.​സി.​സി​യു​ടെ കാ​ളി​ങ് ബൂ​ത്ത് തു​റ​ന്ന് വോ​ട്ട​ർ​മാ​രെ വി​ളി​ച്ചു തു​ട​ങ്ങി. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ ആ​ദ്യ കാ​ൾ വി​ളി​ച്ച് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ടി.​ടി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​നാ​യി. സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി. സ​ലിം വാ​ഴ​ക്കാ​ട്, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഇ​സ്മാ​യി​ൽ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ, വി.​പി ശം​സു​ദ്ദീ​ൻ, റ​സാ​ക് കു​രി​ക്ക​ൾ, അ​ൻ​സാ​ർ കു​രി​ക്ക​ൾ തു​ട​ങ്ങി റി​യാ​ദി​ലെ മു​തി​ർ​ന്ന യു.​ഡി.​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - OICC Calling booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.