നവാസ് ബീമാപ്പള്ളി (രക്ഷാധികാരി), റഹീം ഭരതന്നൂർ (പ്രസി), അസ്ലം ഫറോക്ക് (ജന. സെക്ര), ഷമീർ കല്ലിങ്ങൽ (ട്രഷ)
ദമ്മാം: സൗദി അറേബ്യയിൽ ആദ്യമായി റിയാദ്, ജിദ്ദ, ദമ്മാം, യാംബു, മക്ക, മദീന, ബുറൈദ, ഖമീസ് മുശൈത്, അബഹ, തബൂക്ക്, ജുബൈൽ, അൽഅഹ്സ, അൽബഹ തുടങ്ങി ഒട്ടുമിക്ക പ്രദേശങ്ങളിലെയും മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരിയായി നവാസ് ബീമാപള്ളി (ജിദ്ദ), റഹീം ഭരതന്നൂർ തബൂക്ക് (പ്രസി), ഹസൻ കൊണ്ടോട്ടി ജിദ്ദ, ശബാന അൻഷാദ് റിയാദ് (വൈ. പ്രസി), അസ്ലം ഫറോക്ക് ദമ്മാം (ജന. സെക്ര), സാദിഖ് പറക്കോടൻ ബുറൈദ, സോഫിയ സുനിൽ ജിദ്ദ (ജോ. സെക്ര), ഷമീർ കല്ലിങ്ങൽ റിയാദ് (ട്രഷ), നസീബ് പത്തനാപുരം ദമ്മാം (ജോ. ട്രഷ), അൻഷാദ് ഫിലിം ക്രാഫ്റ്റ് റിയാദ് (മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. വിവിധ ഏരിയകളിൽനിന്നു കോഓഡിനേറ്റർമാരായി നൂഹ് ബീമാപ്പള്ളി (ജിദ്ദ), തങ്കച്ചൻ (റിയാദ്), നിസാർ ആലപ്പുഴ (ദമ്മാം), ജസീർ കണ്ണൂർ (റാസ് തനുറ), അനില ദീപു (ജുബൈൽ), ദിനേശ് ചൊവ്വ (അൽഅഹ്സ), കാസിം കുറ്റ്യാടി (മക്ക), ഹബീബ് വെളുത്തേടത്ത് (മദീന), ഷാജി (അൽബഹ), സുമേഷ് (ഖമീസ് മുശൈത്) എന്നിവരെയും മീഡിയ കോഓഡിനേറ്റർമാരായി ആസിഫ് പാലത്തിങ്കൽ (ജിദ്ദ), രാജേഷ് ഗോപാൽ (റിയാദ്), ഹഫ്സ അസ്കർ (ദമ്മാം) എന്നിവരെയും തെരഞ്ഞെടുത്തു. നാട്ടിൽനിന്നു പ്രശസ്തരായ കലാകാരന്മാരെ ഉൾക്കൊള്ളിച്ച് വിവിധ പ്രവിശ്യകളിൽ പരിപാടികൾ നടത്തുമെന്നും 10 വർഷത്തിനു മുകളിൽ കലാരംഗത്തുള്ള പ്രവാസി കലാകാരന്മാരെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.