ജിദ്ദ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ കെ.യു. ഇഖ്ബാല്‍ (62) ജിദ്ദയിൽ നിര്യാതനായി. ലുക്കീമിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ജിദ്ദ നാഷനൽ ആശുപത്രിയിലും തുടർന്ന് കിങ് ഫഹദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി പരേതനായ ഉമര്‍കുട്ടിയുടെ മകനാണ്. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ് (ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി).
മാതൃഭൂമി ഓൺലൈനിലും മറ്റും കോളങ്ങൾ എഴുതിയിരുന്ന ഇഖ്ബാൽ ദീര്‍ഘകാലം സൗദിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിൽ പ്രവർത്തിച്ചു.
റിയാദില്‍ ബ്യൂറോ ചീഫ് ആയിരുന്നു.
കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന സിനിമയുടെ കഥ എഴുതിയത് ഇഖ്ബാൽ ആയിരുന്നു. രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.