കോഴിക്കോട്​ സ്വദേശി റിയാദിൽ ഹൃ​ദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നാനിയത്ത് മുഹമ്മദ് (54) ആണ് താമസസ്ഥലത്ത്​ മരിച്ചത്. 20 വർഷത്തോളമായി റിയാദിലുള്ള ഇദ്ദേഹം സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ഷാഹിന മുഹമ്മദ്, മക്കൾ: ഷിറിൻ ഷഹാന, ഫാത്തിമ ഷഹാന, ആയിഷ ഷഹാന, മുഹമ്മദ് ഷാദിൻ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ശറഫ് മടവൂർ, റംഷാദ് നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.

News Summary - obit news muhammed riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.