അ​മ​ർ സി​ങ് ഓം​പാ​ൽ

ഖമീസിലെ ജോലി സ്ഥലത്ത് ആത്മഹത്യചെയ്ത യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഖ​മീ​സ് മു​ഷൈ​ത്ത്: സൗ​ദി​യി​ലെ തെ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ത​ന്ത​ഹ​യി​ൽ ജോ​ലി സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി അ​മ​ർ സി​ങ് ഓം​പാ​ലി​ന്റെ (25) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ പ​ത്തു​മാ​സം മു​മ്പാ​ണ് അ​മ​ർ സി​ങ് ജോ​ലി​സ്ഥ​ല​ത്തു​വെ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. നാ​ട്ടി​ൽ നി​ന്നും വ​ന്ന് ര​ണ്ടു മാ​സം തി​ക​യു​ന്ന​തി​നു മു​മ്പാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്താ​താ​യ​പ്പോ​ൾ കു​ടും​ബം സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം മേ​ധാ​വി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു കോ​ൺ​സു​ലേ​റ്റി​ന്റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു ഒ.​ഐ.​സി.​സി സൗ​ദി ദ​ക്ഷി​ണ​മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റും, ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​തി​നി​ധി​യു​മാ​യ അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ നി​ന്നും അ​ഷ്റ​ഫി​ന്റെ പേ​രി​ൽ പു​തി​യ സ​മ്മ​ത​പ​ത്രം വ​രു​ത്തി ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി എ​യ​ർ ലൈ​ൻ വി​മാ​ന​ത്തി​ൽ അ​ബ​ഹ​യി​ൽ നി​ന്നും ജി​ദ്ദ വ​ഴി ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ച്ചു. അ​വി​വാ​ഹി​ത​നാ​യ അ​മ​ർ സി​ങ്ങി​നു നാ​ട്ടി​ൽ അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും സ​ഹാ​യ​ത്തി​നു​മാ​യി റോ​യി മു​ത്തേ​ട​വും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - obit news- Khamis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.