ഹജ്ജിനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി വനിതാ തീർഥാടക മക്കയിൽ നിര്യാതയായി. തൃശൂർ ഞമങ്ങാട്ട് വൈലത്തൂർ പനങ്കാവിൽ ഹൗസിൽ മൂസക്കൂട്ടിയുടെ ഭാര്യ മെഹർനിസ (62) ആണ് മരിച്ചത്.

പക്ഷാഘാതത്തെ തുടർന്ന് മക്കയിലെ ആശുപത്രിയിലായിരുന്നു മരണം. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ഇവരെ അസുഖബാധയെ തുടർന്ന് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പെരുമ്പടപ്പ് ചിറ്റോത്തയിൽ ഉമറിന്റെയും താഹിറയുടെയും മകളാണ്. മക്കൾ: മുബീഷ്, നിബിത, അജാസ്.

വിവരമറിഞ്ഞ് നാട്ടിലുള്ള ഭർത്താവ് മൂസക്കുട്ടി, മസ്കത്തിലുള്ള മകൻ അജാസ് എന്നിവർ മക്കയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പർ മുഹമ്മദ് ഷമീം നടപടികൾ പൂർത്തിയാക്കാൻ സഹായത്തിനുണ്ട്.

Tags:    
News Summary - obit Meharnisa Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.