ഖഫ്ജി: അശ്രദ്ധമായി പിന്നിലേക്കെടുത്ത എക്സ്കവേറ്ററിെൻറ അടിയിൽപെട്ട് മലയാളിക്ക് ഖഫ്ജിയിൽ ദാരുണാന്ത്യം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കൊല്ലം ശാസ്താംകോട്ട, പള്ളിശ്ശേരിക്കൽ വട്ടവിള സ്വദേശി പയ്യല്ലൂർ കിഴക്കതിൽ വീട്ടിൽ ഷാജഹാൻ (46) ആണ് മരിച്ചത്. ഇടിയേറ്റ് വീണ ഷാജഹാെൻറ തലയിലൂടെ എക്സ്കവേറ്റർ കയറിയിറങ്ങുകയായിരുന്നു. 25 വർഷത്തിലേറെയായി ഒരേ സ്പോൺസറുടെ കീഴിൽ ഖഫ്ജിയിൽതന്നെ ജോലി ചെയ്തുവരുന്ന ഷാജഹാൻ നാട്ടിൽ പോകാനിരിക്കുകയായിരുന്നു.
ഇവിടെ ഒരു വിശ്രമകേന്ദ്രത്തിലായിരുന്നു ജോലി. ഭാര്യ: നസീമ ബീവി. മക്കൾ: മുഹമ്മദ് ഷാൻ, മുഹമ്മദ് ഷഫീഖ്, സജ്ന. മൃതദേഹം ഖഫ്ജിയിൽതന്നെ മറവുചെയ്യുന്നതിന് കുടുംബം അനുമതി നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച ളുഹ്ർ നമസ്കാര ശേഷം ഖബറടക്കും. ഖഫ്ജി മസ്ജിദ് ബുഖാരിയിൽ മയ്യിത്ത് നമസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.