കോഴിക്കോട് സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു

ജിദ്ദ: വാഹനമിടിച്ച് കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു. നല്ലളം റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്റഫ് (53) ആണ് മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന ജിദ്ദ സഹാഫ ഡിസ്ട്രിക്റ്റിലെ ട്രാഫിക് പൊലീസ് ഓഫീസിന് സമീപത്ത് വെച്ച്‌ വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട്‌ മണിക്കായിരുന്നു അപകടം.

റോഡിന് വശം ചേർന്ന് നടന്ന് പോകവേ പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയെന്ന് പരിസരവാസികൾ പറഞ്ഞു.

25 വർഷങ്ങളായി ജിദ്ദയിൽ പ്രവാസിയാണ്. പിതാവ്: തൊണ്ടിയിൽ മൊയ്‌തീൻ ഹാജി. ഭാര്യ: സൈഫുന്നിസ. മക്കൾ: ജുലിനർ, ഹംന, ഹനാൻ, മിൻഹ, ഹംദാൻ. മരുമകൻ: ഡോ. അഫ്സൽ (മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ).

ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുള്ള ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.