ബുറൈദ സിറ്റി ഫ്ലവറും ഇശൽ ബുറൈദയും ചേർന്ന് സംഘടിപ്പിച്ച നഴ്സസ് ഡേ ആഘോഷ പരിപാടിയിൽനിന്ന്
ബുറൈദ: ഖസീം പ്രവിശ്യയിലെ വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിച്ചു. ബുറൈദ സിറ്റി ഫ്ലവറും ഇശൽ ബുറൈദയും സംയുക്തമായി സംഘടിപ്പിച്ച ‘നഴ്സസ് ഡേ’ ആഘോഷ പരിപാടിയിൽ മലയാളി നഴ്സുമാരായ ഹാജിറ സലാം, ജിഷു ജോസഫ്, മുഹ്സിന ജലാലുദ്ദീൻ, പ്രിയമോൾ ജോയി, ഷീന ഷിനു, പ്രസീജ പങ്കജാക്ഷൻ, സൂര്യ അനു, അന്നമ്മ തോമസ്, അനു ജോൺ, അൽഫിയ ബീവി, മിനു മാത്യൂ ഫിലിപ്പോസ്, സ്റ്റാൻസി വിജി തോമസ്, ഫിലിപ്പീൻസ് സ്വദേശികളായ അബിഗൈൽ വിൽസൺ, ജെനിഫർ കൊറാലസ് ലൊസാനോ, അന്നാനലെ കാറാൻ എന്നിവരെയാണ് ആദരിച്ചത്.
ബുറൈദ അമീർ സുൽത്താൻ കാർഡിയോളജി വിഭാഗത്തിലെ ഡോ. ഗൗതം, ഖസീം യൂനിവേഴ്സിറ്റിയിലെ ഡോ. സുഹാജ് എന്നിവർ നഴ്സുമാർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. സിറ്റി ഫ്ലവർ പി.ആർ.ഒ. ഫഹദ് അൽദാഇൻ, ബുറൈദ ശാഖ മാനേജർ ഷെഫിൻ, യാരാ സ്യൂട്ട് മാനേജർ മൻസൂർ അലി, സാമുഹിക പ്രവർത്തകരായ സലാം പറാട്ടി, അബ്ദു കീച്ചേരി, ബി.പി. ഗ്ലോബൽ വിങ് വൈസ് ചെയർമാൻ തോപ്പിൽ അൻസർ, മായ ജോസഫ്, ഇശൽ ബുറൈദ കലാകാരന്മാരായ ജോസഫ്, അൻവർ, നിബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വനിതകൾക്കായി സംഘടിപ്പിച്ച മെഹന്തി മത്സരത്തിലെ വിജയികളായ ഹർഷിദ സൈഫു, ഷിസ ഷഹനാസ്, ഹനാൻ ഹംസ എന്നിവർക്ക് ഹാജറ, അമീന, വഫ എന്നിവർ സമ്മാനങ്ങൾ നൽകി.
കുട്ടികൾക്കായി സംഘടിപ്പിച്ച പെൻസിൽ ഡ്രായിങ്ങിൽ എസ്തർ മരിയ ജോസഫ്, അർഷിയ അൻസർ, റൈഹാന ഷെഫീഖ്, കളറിങ് മത്സരത്തിൽ ഫാത്തിമ സിയ, മുവാദ്, അബ്ദുൽ ബാരി എന്നിവർ യഥാക്രമം ഒന്നുമുതൽ മൂന്ന് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.