ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിലും അൽ അബീർ മെഡിക്കൽ സെൻററും ചേർന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചപ്പോൾ
ദമ്മാം: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ദമ്മാം കൗൺസിലും അൽ അബീർ മെഡിക്കൽ സെൻററും ചേർന്ന് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. അൽ അബീർ മെഡിക്കൽ സെൻറർ ഹാളിൽ വെച്ച് നടന്ന ചടങ്ങ് നഴ്സുമാരുടെ സേവനങ്ങളെയും ആത്മസമർപ്പണത്തെയും ആദരിക്കുന്ന വേദിയായി മാറി. ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി’ എന്ന ഈ വർഷത്തെ ആഗോള പ്രമേയത്തിെൻറ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിക്കപ്പെട്ട പരിപാടികൾ. ഡബ്ല്യൂ.എം.എഫ് ദമ്മാം കൗൺസിൽ പ്രസിഡൻറ് നജീം ബഷീർ അധ്യക്ഷത വഹിച്ചു.
അൽ അബീർ മെഡിക്കൽ ഡയറക്ടർ അനീഷ് രാജ് ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ പങ്കാളിത്തത്തോടെ കേക്ക് മുറിച്ചും അവർക്കുള്ള ഉപഹാരങ്ങൾ കൈമാറിയും ആഘോഷം വർണാഭമാക്കി. ഡബ്ല്യൂ.എം.എഫ് ദമ്മാം കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ നസീം അബ്ദുൽ അസീസ്, ഷാനവാസ് ഖാൻ, റോണി ജോൺ, കൗൺസിൽ അംഗങ്ങളായ സക്കീർ ഹുസൈൻ, അരുൺ കുമാർ എന്നിവർ ചേർന്ന് നഴ്സുമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് നജീം ബഷീർ, സെക്രട്ടറി സുരേഷ് മണ്ണറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് മണ്ണറ സ്വാഗതവും ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.