ഉനൈസയിൽ ‘കനിവ്’ സംഘടിപ്പിച്ച നോർക ഐ.ഡി, നോർക കെയർ കാമ്പയിൻ
ബുറൈദ: കനിവ് ജീവകാരുണ്യ വിഭാഗം ‘നോർക്ക ഐ.ഡി, നോർക്ക കെയർ ഇൻഷുറൻസ്’ കാമ്പയിൻ സംഘടിപ്പിച്ചു. ഉനൈസ ലുലു ഹൈപ്പർ മാർക്കറ്റിൽ രാവിലെ ഒമ്പത് മുതൽ നടന്ന പരിപാടിയിൽ നോർക്കയിൽ അംഗത്വം എടുക്കുന്നതിനും അതിലൂടെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനും വേണ്ടിയുള്ള മാർഗനിർദേശങ്ങളും സഹായവുമാണ് നൽകിയത്.
അൽ ഖസീമിലെ വിവിധ ഇടങ്ങളിലുള്ള ഒട്ടനവധി പ്രവാസികൾ കാമ്പയിനിലെത്തി അവസരം പ്രയോജനപ്പെടുത്തി. നോർക്ക റൂട്ട്സിെൻറ ഈ ഇൻഷുറൻസ് പദ്ധതി ഒട്ടനവധി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് കനിവ് ജീവകാരുണ്യ വിഭാഗം ഇവിടെയുള്ള പ്രവാസികളെ ഈ പദ്ധതിയിലേക്ക് ഉൾപ്പെടുത്തി ഇങ്ങനെ ഒരു പരിപാടി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
ജീവകാരുണ്യ വിഭാഗം കൺവീനർ ഹരിലാൽ, ഡോ. ലൈജു നൈസാം തൂലിക, സലാം പാറട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഭാരവാഹികളായ മുഹമ്മദ് സക്കീർ, ഫിദ സലാം, മുഹമ്മദ് ഫൈസൽ, ജോബിൻ ജോസഫ്, ശ്യാം എന്നിവർ രജിസ്ട്രേഷൻ വിഭാഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.