പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഫുട്ബാൾ താരം നിസാർ കൊടശ്ശേരിക്ക് ജിദ്ദയിലെ ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സൗദി അറേബ്യയിലെ പ്രവാസി ഫുട്ബാൾ രംഗത്തെ അറിയപ്പെടുന്ന കളിക്കാരനായ നിസാർ കൊടശ്ശേരിക്ക് ജിദ്ദയിലെ ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകി. ഇദ്ദേഹം കഴിഞ്ഞ 10 വർഷത്തിലധികമായി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിലെ പ്രമുഖ ടീമായ ബ്ലൂസ്റ്റാർ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ റിയാദ്, ദമ്മാം, തബൂക്ക്, അബഹ, യാംബു തുടങ്ങി ഒട്ടുമിക്ക സൗദി നഗരങ്ങളിലും പ്രമുഖ ടീമുകൾക്ക് വേണ്ടി വിവിധ ടൂർണമെൻറുകളിൽ ബൂട്ടണിയുകയും മികച്ച പ്രകടനത്തിനുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയിലെ മികച്ച ഇന്ത്യൻ ഫുട്ബാൾ താരത്തിന് സിഫ് ഏർപ്പെടുത്തിയ പ്രഥമ ഗോൾഡൻ ബൂട്ട് അവാർഡ് ജേതാവ് കൂടിയാണ് നിസാർ. കേരളത്തിലെ അറിയപ്പെടുന്ന ടീമുകളായ ഫിഫ മഞ്ചേരി, ബാസ്കോ ഒതുക്കുങ്ങൽ തുടങ്ങിയ ടീമുകൾക്കുവേണ്ടി നിരവധി സെവൻസ്, ഇലവൻസ് ടൂർമെൻറുകളിൽ ബൂട്ട് കെട്ടി. ശറഫിയ റമദാൻ വില്ലയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബ്ലൂസ്റ്റാർ ക്ലബ് മാനേജർ ശരീഫ് പരപ്പൻ അധ്യക്ഷത വഹിച്ചു. സമീർ പാണ്ടിക്കാട് രൂപകൽപന ചെയ്ത പ്രത്യേക ഫലകവും ശിൽപവും മറ്റ് ഉപഹാരങ്ങളും ക്ലബ് അംഗങ്ങൾ നിസാറിന് സമർപ്പിച്ചു. ശരീഫ് സാംസങ്, ഷാഫി തൂത, ആഷിഖ് പാറയിൽ, ബാവ പള്ളിശ്ശേരി, മുസ്തഫ ഒതുക്കുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. അസ്കർ ജൂബിലി, നിഷാദ് മങ്കട, അൻവർ ഒതുക്കുങ്ങൽ എന്നിവർ നേതൃത്വം നൽകി. ആദം കബീർ ഖിറാഅത്ത് നടത്തി. ശഫീഖ് പട്ടാമ്പി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.