ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ സന്തോഷം പങ്കിട്ടു. ജുബൈൽ റോയൽ മലബാർ റെസ്റ്റാറന്റിൽ ചേർന്ന യോഗത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. മുൻ ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒമ്പതു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും മൂലം ഇടതുപക്ഷത്തെ ജനങ്ങൾ വെറുത്ത സാഹചര്യമാണ്. ജനങ്ങൾ ഏറെ ആവേശത്തോടെ യു.ഡി.എഫിനെ വിജയിപ്പിച്ചത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. 2026 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജുബൈൽ ഒ.ഐ.സി.സി മിഷൻ 2026ന്റെ പ്രവർത്തന ഉദ്ഘാടനവും നടന്നു.
റീജനൽ കമ്മിറ്റി ഭാരവാഹികളായ വിൽസൺ തടത്തിൽ, ഉസ്മാൻ കുന്നംകുളം, ലിബി ജെയിംസ്, കെ.എം.സി.സി മുൻ ഭാരവാഹികളായ നൗഷാദ് തിരൂവനന്തപുരം, ഷംസുദീൻ പള്ളിയാളി, ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.വി. ആഷിഖ് എന്നിവർ സംസാരിച്ചു. കമ്മിറ്റി സംഘടിപ്പിച്ച നിലമ്പൂർ ഭൂരിപക്ഷ പ്രവചന മത്സരത്തിൽ വിജയിച്ച നജീബ് നസീറിന് തോമസ് മാത്യു മാമൂടൻ സമ്മാനം കൈമാറി. ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഒ.ഐ.സി.സി കുടുംബവേദിയുടെ ആദരം കെ.വി. ആഷിക്കിന് പ്രസിഡന്റ് നജീബ് നസീർ കൈമാറി. വിൽസൺ പാനായിക്കുളം സ്വാഗതവും അൻഷാദ് ആദം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.