രണ്ട് മാസം മുമ്പ് റിയാദിലെത്തിയ നിലമ്പൂർ സ്വദേശി മരിച്ചു

റിയാദ്: ജോലി തേടി രണ്ട് മാസം മുമ്പ് പുതിയ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദ് (കുഞ്ഞാപ്പു -42) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ബത്ഹ പാരഗണ്‍ റസ്‌റ്റാറന്‍റിന് പിന്‍വശത്തെ താമസസ്ഥലത്തായിരുന്നു മരണം. ദീര്‍ഘകാലം സൗദിയിൽ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയില്‍ തിരിച്ചെത്തിയതായിരുന്നു. പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ.

ഭാര്യ: തന്‍സീറ. മക്കൾ: റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അബ്ബാസ് എടക്കരം എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Nilambur native died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.